അമ്മ (കവിത)

സിന്ധു ജോര്‍ജ്. മൈലക്കൊമ്പ്.

അമ്മ  (കവിത)

സിന്ധു ജോര്‍ജ്.

മൈലക്കൊമ്പ്.

.......................

കാലമാം പടിവാതില്‍ക്കല്‍,

ഞാനെന്നമ്മയെ കാത്തുനില്‍ക്കുന്നു.

എന്‍ കവിളത്തുപതിയുന്ന,

ചെറുചുംബനത്തിനായ് ഞാന്‍ കൊതിക്കുന്നു.

എന്നെ വാരിപ്പുണരുമെന്നു ഞാന്‍ -

വെറുതെയൊന്നാശിക്കുന്നു.

വെയിലത്തു പതിയുന്ന പ്രതിബിംബത്തിലും ,

ഞാനെന്നമ്മയെത്തിരയുന്നു.

എന്നമ്മയെവിടെയോ പോയൊ - 

ളിച്ചതും ഞാനറിഞ്ഞില്ല.

രാത്രിയാമങ്ങളില്‍ ഉണര്‍ന്നെണീറ്റു ഞാന്‍-

മാനത്തു മിന്നിമറയുന്ന താരകക്കൂട്ടങ്ങളിലും.,

ഞാനെന്നമ്മയെത്തിരഞ്ഞു.

സ്വപ്‌നത്തിലെങ്കിലുമെന്നരികത്തായെന്നമ്മ -

വന്നിരുന്നെങ്കിലെന്നു ഞാന്‍ വെറുതെയൊന്നാശിച്ചു.

സ്വപ്‌നത്തില്‍ ഞാന്‍ മെനഞ്ഞെടുത്തൊരാ-

യെന്നമ്മതന്‍ രൂപത്തിനെന്തു ഭംഗി.

എന്നമ്മ തന്‍ സുന്ദരമാമീ വദനത്തില്‍,

ഒളിപ്പിച്ചുവച്ചൊരു ചെറു പുഞ്ചിരിയും ഞാന്‍ കണ്ടു.

ആ ചെറുചിരിയെന്നെ ക്കുറിച്ചുള്ളൊരോര്‍ -

മ്മയില്‍ വിരിഞ്ഞതാണെന്നും,

അതൊരു നെടുവീര്‍പ്പായ് മാറുന്നതും ഞാന്‍ കണ്ടു.

നീണ്ടിടതൂര്‍ന്നൊരാ കൂന്തലിന്നിടവിടായ് -

വെള്ളി വരകള്‍ വീണിരിക്കുന്നതും ഞാന്‍ കണ്ടു.

കണ്ണിനോരത്തായ് നീര്‍ പൊടിഞ്ഞിരിക്കുന്നതും - 

അതു സ്‌നേഹത്തിന്‍ നീര്‍ക്കണമാണെന്നും ഞാനറിഞ്ഞു.

ആ നീര്‍ക്കണങ്ങളെന്‍ വിരല്‍ത്തുമ്പി നാല്‍ -

ത്തുടച്ചീടുവാന്‍ വെറുതെ മോഹിച്ചു.

അതു വെറുമൊരു പാഴ് മോഹമാണെന്നു -

ഞാന്‍ ത്തിരിച്ചറിഞ്ഞു.

ഒരു വേളയിലെങ്കിലുമെന്നോരത്തായെന്നമ്മ -

വന്നിരുന്നെങ്കിലെന്നു ഞാന്‍ മോഹിച്ചു.

ആ മോഹമൊരു പാഴ്ക്കിനാ -

വാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

EKARAGAM ഏകരാഗം https://amzn.in/d/8u6KAc6 പുസ്തകം ആമസോണിൽ നിന്നും വാങ്ങിക്കാം