"വിശപ്പിന്റെ വിളി"
ഒരിടം കവിതാ മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ കവിത -മണികണ്ഠൻ സി നായർ,

മണികണ്ഠൻ സി നായർ,
സായി ശങ്കരം,
(സ്പിരിറ്റ്യൂൽ ഓൾഡേജ് ഹോം)
മാണിക്യാമംഗലം,
കാലടി
••••••••••••••••••••••••••
ഒരിടം കവിതാ മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ കവിത
..............................................
കീറി പറിഞ്ഞ വസ്ത്രങ്ങളുമായ്
മാതാവും രണ്ട് കുട്ടികളും അവിടെ ഇരിപ്പു
ഭക്ഷണശാലയിൽ കയറുന്ന
ആളുകൾ കയറി പോകുന്നൂ അവരെ കാണാതെ
ഒന്നും പറയാൻ പറ്റാത്തവർക്ക്
വിശപ്പിന്റെ വിളിയൊച്ച മാത്രം
ഒരാൾ തന്റെ ബൈക്കും വെച്ച് കൊണ്ട്
അവരെ നോക്കാനും മെനകെടാതെ
ഭക്ഷണംശാലയിലേക്കു മാത്രം
ഓടി വന്നു സപ്ലയർ അയാളെ
വേണ്ട സാധനങ്ങൾ എഴുതി പോയി
തെല്ലിട കഴിഞ്ഞില്ലാ കഴിക്കാൻ പാത്രത്തിൽ
രസകരമായുള്ള ഭക്ഷണങ്ങൾ
ഈ നേരം ഭക്ഷണശാലക്കപ്പുറം
നോക്കിടുന്നു ഒരു നിമിഷം അപ്പോൾ
വിശപ്പിന്റെ വിളി കേട്ട് പാവം കുട്ടികൾ
തങ്ങളും ഗതി ഒന്നും പറയാനറിയില്ല
മാതാവിനെ
വിശപ്പിന്റെ വിളികൾ കേട്ടു
കുട്ടികളുടെ മുന്നിൽ ചെന്ന് കൊണ്ട്
അവരെ വിളിച്ചു ഭക്ഷണശാലയിലേക്ക്
മാതാവും രണ്ട് കുട്ടികളും ഭക്ഷണശാലയിൽ അടുത്തിരുത്തി
ഭക്ഷണശാലയിലെകാശ് വാങ്ങിക്കുന്നയാൾ
ഒരു ചിരിയോടെ എന്തോ പറഞ്ഞൂ
കുട്ടികൾ മുന്നിലിരിക്കുന്ന ഭക്ഷണം
നോക്കുന്നതു കണ്ട് എല്ലാം
എഴുതി കൊണ്ട് പോയ് സപ്ലയർ
മേശമേൽ നിരത്തി ചൂടുള്ള ഭക്ഷണം
സന്തോഷത്തോടെ
കാഷ്യാർ അപ്പോൾ ബില്ലു കൊടുത്തു വേഗം
സപ്ലയർ കൊടുത്ത ബില്ലും കൊണ്ട്
കുട്ടികളോടും വാൽസല്യമായ് നോക്കി
തന്റെ പോക്കറ്റിൽ പേഴ്സെടുത്ത്
ആ ബില്ല് തുറന്നു അയാൾ അപ്പോൾ
അടിയിട്ട വരയിൽ എഴുതിയ അക്ഷരം
"മനുഷ്യത്വത്തിൽ ബില്ലടക്കുവാൻ
ഉള്ള യന്ത്രം ഇവിടെയില്ലായെന്ന്"
ഇത് ബില്ലിൽ എഴുതിയത് കേഷ്യാർ തന്നെ
കാഷ്യാറുടെ കൈ പിടിച്ചു കുലക്കി
സന്തോഷത്തിൻ പുഞ്ചിരി കണ്ടു
അവരെ ഒന്നു നോക്കി അയാൾ ഇറങ്ങി പോയ്


EKARAGAM ഏകരാഗം https://amzn.in/d/8u6KAc6 പുസ്തകം ആമസോണിൽ നിന്നും വാങ്ങിക്കാം




