വരികൾക്കിടയിലൂടെ -ഭാഗം 5

രാജൻ കിണറ്റിങ്കര- ക്യാമറക്കണ്ണ് വെട്ടിക്കാൻ പറ്റില്ല; വാഹനത്തിനുള്ളിലെ ദൃശ്യങ്ങളും കാണാം

വരികൾക്കിടയിലൂടെ -ഭാഗം 5

രാജൻ കിണറ്റിങ്കര

1) സംസ്ഥാനത്തെ റോഡുകളിൽ എ ഐ ക്യാമറകൾ. സ്വകാര്യതയെക്കുറിച്ച് തർക്കം

@ എ.ഐ തർക്കം തെരുവിലേക്കും

2)  പ്രധാനമന്ത്രിയുടെ യുവം പരിപാടിക്ക് ബദലായി കോൺഗ്രസിന്റെ യുവസംഗമം

@  രാഹുൽ ഗാന്ധിയടക്കമുള്ള  കോൺഗ്രസിലെ 

യുവ നേതാക്കൾ പങ്കെടുക്കും

3) ഗൗതം അദാനി ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി.

@ പവർ മാൻ മീറ്റ്സ് പവാർ

4) രാജ്യത്തുടനീളം ആപ്പിൾ സ്റ്റോറുകൾ സ്ഥാപിക്കാൻ പരിപാടി

@ മാങ്ങാകച്ചവടക്കാർ പ്രതിഷേധിക്കാൻ സാധ്യതയുണ്ട്.

5) ക്യാമറക്കണ്ണ് വെട്ടിക്കാൻ പറ്റില്ല; വാഹനത്തിനുള്ളിലെ ദൃശ്യങ്ങളും കാണാം

@ ഉള്ളിലുള്ളത് കാണാമെങ്കിൽ ഓവർ കോട്ട്, കമ്പിളി പുതപ്പ് എല്ലാം ഇട്ട് വണ്ടിയിൽ ഡീസന്റായി ഇരിക്കുക,