വിശപ്പ്. (കവിത )
ഒരിടം കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ കവിത
ഒരിടം കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ കവിത
രചന: ഭാസുര സുമന്‍, എടവനക്കാട്.
..................................
എണ്ണ വിളക്കിന്നരണ്ട വെളിച്ചത്തിൽ,
അമ്മയിരിക്കുന്നതുണ്ടവിടെ.
കൈയിലൊരിത്തിരി ചകിരിത്തിരി കൊണ്ട്,
നേർപാശം നെയ്തങ്ങി രിപ്പതുണ്ട്.
ഉണ്ട തില്ലിന്നമ്മ ഇത്തിരി വറ്റിനെ,
മക്കള്‍ക്കു മാത്രം പകുത്തു നല്‍കി.
ഒട്ടിയ വയറിനെ കഞ്ഞി വെള്ളം നല്‍കി,
ഒട്ടുമേ ശാന്തമാക്കിയി രുത്തി.
മകള്‍ക്കുറങ്ങാൻ തറയിലൊരു പായ,
അറ്റം മുറിഞ്ഞതെ ന്നാലും വിരിച്ചു.
മക്കളുറങ്ങിയെന്നുനി നച്ഛമ്മ ,
മച്ചിലെയെണ്ണ വിളക്കു തപ്പി.
കരി പുരണ്ടെന്നാലും കരിതിരി കത്തില്ല,
ഇത്തിരിയെണ്ണകിലുങ്ങിയല്ലോ.
തീപ്പെട്ടി കോലൊന്നുരച്ചു പതിപ്പിച്ചു,
തിരിയങ്ങ് മിഴി തുറന്നാടി നിന്നു.
എണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തില്‍,
അമ്മ തൻ ജോലി തുടർന്നുവല്ലോ.
മാടിയൊതുക്കി ഒരോ ഗുണകൂട്ടമായ്,
മന്ദമരികെയടുക്കി വച്ചു.
നാളെ വെളുക്കുമ്പോൾ ചന്തയില്‍ പോകണം,
മക്കളുണരും മുമ്പിങ്ങി ത്തിടേണം.
പ്രാര്‍ത്ഥന യോടമ്മ നിദ്രക്കൊരുങ്ങവെ,
പാതിയും യാമം കടന്നു പോയി.
കത്തുന്ന വയറിന്റെ താരാട്ടിനൊപ്പം,
മാതാവിന്‍ മിഴികളും നിദ്ര പൂണ്ടു...
ആ മാതാവിന്‍ മിഴിക ളും നിദ്ര പൂണ്ടു.
......................


EKARAGAM ഏകരാഗം https://amzn.in/d/8u6KAc6 പുസ്തകം ആമസോണിൽ നിന്നും വാങ്ങിക്കാം




