രാമായണമാസം പിറന്ന ചരിത്രം....

1982 ല്‍ ഏപ്രില്‍ 4,5 തിയ്യതികളില്‍ എറണാകുളത്ത് നടന്ന വിശലമായ വിശ്വഹിന്ദു സമ്മേളനത്തില്‍ നിന്നാണ് രാമായണമാസം പിറവി കൊള്ളുന്നത്.

രാമായണമാസം പിറന്ന ചരിത്രം....

 പ്രാര്‍ത്ഥനയും പുണ്യവും നിറഞ്ഞ കര്‍ക്കിടക മാസം വന്നെത്തി. പട്ടിണിയും പരിവട്ടവും നിറഞ്ഞ് സാധാരണ ജനങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പഞ്ഞകര്‍ക്കിടകം എങ്ങിനെയാണ് പുണ്യവും പ്രാര്‍ത്ഥനയും പ്രത്യാശയും നിറഞ്ഞ രാമായണമാസമായതെന്ന് അറിയാമോ

രാമായണമാസം പിറന്ന ചരിത്രം....

കേരളത്തില്‍ കര്‍ക്കിടകത്തെ രാമായണമാസമായിട്ട് ഏകദേശം 43 വര്‍ഷമായി. 1982 ല്‍ ഏപ്രില്‍ 4,5 തിയ്യതികളില്‍ എറണാകുളത്ത് നടന്ന വിശലമായ വിശ്വഹിന്ദു സമ്മേളനത്തില്‍ നിന്നാണ് രാമായണമാസം പിറവി കൊള്ളുന്നത്. സ്വാമി ചിന്മയാനന്ദന്‍, സ്വാമി വിശ്വേശതീര്‍ത്ഥ ഡോ.കരണ്‍സിംഗ് ആര്‍എസ്എസ് സര്‍സംഘചാലക് പ്രൊഫ. രാജേന്ദ്ര സിംഗ് തുടങ്ങിയവര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തു. 'ഹിന്ദുക്കള്‍ നാമൊന്നാണേ' എന്ന ഈരടികളുമായി ലക്ഷങ്ങളാണ് ആ സമ്മേളനത്തില്‍ അണിചേര്‍ന്നത്. 

വിശാലഹിന്ദു സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളന വേദിയില്‍ നടന്ന മംഗളപൂജയില്‍ ശ്രീനാരായണപരമ്പരയിലെ തന്ത്രി മുഖ്യനായ പറവൂര്‍ ശ്രീധരന്‍ തന്ത്രിയായിരുന്നു കാര്‍മികത്വം വഹിച്ചത്. പാരമ്പര്യ തന്ത്രി മുഖ്യരില്‍ പ്രമുഖനായ സൂര്യ കാലടി സൂര്യഭട്ടതിരിപ്പാട് താന്‍ പരികര്‍മ്മിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു മുന്നോട്ടുവന്നു. തന്ത്രിമുഖ്യനായ പെരുവനം കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാട്ടും ഷര്‍ട്ട് ഊരിവെച്ച് താനും പരികര്‍മ്മിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. 

 കേരളത്തിന്റെ തീര്‍ത്ഥയാത്രയിലെ അവിസ്മരണീയ സംഭവമായിരുന്നു അത്. വിശാലഹിന്ദു സമ്മേളനത്തിന്റെ സംഘാടകസമിതി തുടര്‍ന്ന് ഒരു സംഘടനയായി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് 1982 ജൂണ്‍ 6 ന് എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ ഹാളില്‍ എ.ആര്‍.ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിശാലഹിന്ദു സമ്മേളന നിര്‍വ്വാഹക സമിതി യോഗത്തിലാണ് കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത്. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജയന്തി ദിനങ്ങള്‍ ആചാര്യ ത്രയം എന്ന രീതിയില്‍ സമാഘോഷിക്കാനും യോഗം തീരുമാനിച്ചു.

വീടിന്റെ പൂജാമുറിയിലോ ഉമ്മറത്തോ മുനിഞ്ഞുകത്തുന്ന നിലവിളക്കിന്റെ വെട്ടത്തില്‍ മുത്തശ്ശിമാര്‍ ഒരു ചടങ്ങുപോലെ വായിച്ചു തീര്‍ത്ത രാമായണം ഗ്രാമ-നഗര-ഭേദമെന്യേ പൊതുവേദികളില്‍ വായിക്കാന്‍ തുടങ്ങി. ക്ഷേത്രങ്ങളിലും, പൊതുവേദികളിലും രാമായണം വായനക്കപ്പുറത്തേക്ക് രാമായണദര്‍ശനത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന രാമായണ സദസ്സുകളായി മാറി. സെമിനാറുകളും വിചാരസദസുകളും രാമായണ പ്രഭാഷണപരമ്പരകളും ആരംഭിച്ചു. കാലഹരണപ്പെടാത്ത ആചാരരീതികളെ കാലത്തിന്റെ മാറ്റത്തിനൊത്ത് പരിഷ്‌കരിച്ചു കൊണ്ട് കേരള സമൂഹം കര്‍ക്കിടകത്തെ രാമായണമാസമാക്കി മാറ്റി

കേവല വായനക്കപ്പുറത്തേക്ക് രാമായണദര്‍ശനം ജീവിതത്തിന് വഴികാട്ടുന്ന തരത്തിലുള്ള ആഴമേറിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് അങ്ങനെയാണ്.  ഇന്ന് ക്ഷേത്രസങ്കേതങ്ങള്‍ മുതല്‍ സര്‍വ്വകലാശാലകള്‍ വരെ രാമായണചര്‍ച്ചകള്‍ നടക്കുന്നു. മാധ്യമങ്ങളില്‍ രാമായണ മാസദിനാചരണങ്ങളുടെ വാര്‍ത്തകള്‍ കൊണ്ട് നിറയുന്നു. കള്ളക്കര്‍ക്കിടകം രാമായണമാസാചരണത്തിന് വഴിമാറിയത് കേരള ചരിത്രത്തിലെ എഴുതിവയ്ക്കപ്പെട്ട മറ്റൊരു ഏടായി മാറി

EKARAGAM ഏകരാഗം https://amzn.in/d/8u6KAc6 പുസ്തകം ആമസോണിൽ നിന്നും വാങ്ങിക്കാം