വിശപ്പ്.

ഒരിടം കവിതാ മത്സരത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ കവിത - രുഗ്മണിസുരേഷ്

വിശപ്പ്.

രുഗ്മണിസുരേഷ്

ഒരിടം കവിതാ മത്സരത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ കവിത

....................................................

ലജ്ജിതയാണ്  എന്ത്‌കൊണ്ടെന്നാകില്‍

മലയാളനാട്ടില്‍ ജനിച്ചതിനാല്‍

ദൈവത്തിന്റെ സ്വന്തം നാടാണ് പോല്‍

ദൈവമില്ലിന്നിവിടെ  നിണമദിരികളാ

കപടമാം കോലവും കുമ്മായച്ചിരിയുമായ്                          

നരഭോജികള്‍ നാട്ടില്‍ പാത്തിരുന്നു

ക്രൂരവിനോദവും സെല്‍ഫിയും നെറ്റുമായ്

ഏത് വിധേനയും പകര്‍ത്തീടുവാന്‍

വിശന്നലഞ്ഞന്നത്തിനെത്തിയ ചിത്തനെ

അറും കോല ചെയ്തതോ നം മഹത്വം

തെറ്റെന്നറിയാതെയാണവന്‍ ഹസിച്ചത്

വിശപ്പിന്റെ വിളിയല്ലേ ലോകനാഥാ

കാടിന്‍ മടിത്തട്ട് കയ്യേറി പാര്‍ത്തു നാം    

മധു നാടിന്‍ നാട്യത്തില്‍ പകച്ച് നിന്നു

നഞ്ചുള്ള മൂര്‍ഖനും ചെന്നായും കരിന്തേളും

കപടമാം നരന്‍ മുന്നിലെത്ര ശൂന്യം

തത്ക്ഷണഗ്രാഹ്യമീ ദര്‍ശിനിയാല്‍

ലോകമറിഞ്ഞു കൊടും പാതകം

ക്ഷമിക്കെന്‍ മധുവേ കാടിന്‍ മുത്തേ

നാകത്തില്‍ ശാന്തമായ് ഉറങ്ങിയാലും..

EKARAGAM ഏകരാഗം https://amzn.in/d/8u6KAc6 പുസ്തകം ആമസോണിൽ നിന്നും വാങ്ങിക്കാം