ചൊല്‍ക്കൊള്ളേണ്ട ചിന്തകള്‍ (കവിത)
ശ്രീദേവി മോഹന്‍ ,കരിമുകള്‍
ശ്രീദേവി മോഹന്‍
കരിമുകള്‍
ചന്തത്തിലല്ലകാര്യം
നല്ലചിന്തയുണ്ടായിടേണം
ചിന്തകള്‍ മാത്രംപോര
നേര്‍വഴിക്കായിടേണം
ബന്ധുക്കളേറെവേണ്ട
നല്ലൊരു ബന്ധുമതി
ബന്ധിച്ചിടാതെതന്നെ
നയതന്ത്രത്തിലാക്കിടേണം
ദേഹംകറുത്തെന്നാലും
ഉള്ളില്‍വെളുപ്പുംവേണം
കാണാനഴകില്ലേലും
ഹൃദയംകരിങ്കല്ലാകേണ്ട
ചേലില്‍ ചിരിച്ചില്ലേലും
ചിരിയില്‍കാപട്യംവേണ്ട
ആരെയുംവന്ദിക്കണ്ട
നിന്ദയമരുത് കേട്ടോ
ബഹുമാനം നല്‍കിടുമ്പോള്‍
ബഹുപക്ഷംകൂടെനില്‍ക്കും
ഉത്തമരായില്ലെലും
അധ:മരായ് മാറിടല്ലെ.

EKARAGAM ഏകരാഗം https://amzn.in/d/8u6KAc6 പുസ്തകം ആമസോണിൽ നിന്നും വാങ്ങിക്കാം




