വിശപ്പ് (കവിത)
ഒരിടം കവിതാ മത്സരത്തില്‍ നിന്നും
സിന്ധു
....................
അമ്മേ,വിശക്കുന്നുവെ ന്നോതി എന്മകന്‍,
ചാരത്തിരുന്ന ദിനങ്ങള്‍-ഓര്‍ക്കുന്നു ഞാന്‍.
അമ്മയുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്,
എന്താ രുചി മണം കൂട്ടുകാരെ.!
അമ്മയുണ്ടാക്കുന്ന അച്ചാറിനും ഉണ്ട്,
എന്തോ സവിശേഷ ചേരുവകള്‍.
അമ്മയുണ്ടാക്കുന്ന ഇഞ്ചിക്കറിയുണ്ടേല്‍,
അഞ്ചാറിടങ്ങഴി ചോറുമുണ്ണാം.
അമ്മയുണ്ടാക്കുന്ന പാല്‍പ്പായസത്തിന്,
പഞ്ചാരയേക്കാള്‍- മധുരമാണെ.
അമ്മേടെ കൈപ്പുണ്യം പാടി പുകഴ്ത്തി നീ,
എത്ര സന്തോഷവാനായിരുന്നു.
അച്ഛനില്ലാത്തോരാ ദുഃഖമ- റിയിക്കാതെ
വിധിയോട് പൊരുതി വളര്‍ത്തിയെന്നുണ്ണിയെ.
രണ്ടുനേരം, നിന്‍ വയറു നിറയ്ക്കുവാന്‍,
മുണ്ടുമുറുക്കി,ഞാന്‍ പണിയെടുത്തു.
പഠിച്ചു വലുതായി,നല്ല നിലയിലായ്,
രാജ്ഞിയായ് വാഴിക്കുമമ്മയെ,ഈ മകന്‍.
എത്രയോ വട്ടമെന്‍ കാതില്‍ പറഞ്ഞതും,
മുത്തങ്ങള്‍ തന്നതും,
ഇന്നുമോര്‍ക്കുന്നു ഞാന്‍.
വര്‍ഷങ്ങള്‍ പലതു കടന്നുപോയ് എന്നുണ്ണി-
പണക്കാരനായി, പത്രാസു- കാരനായി.
ഭാര്യയും,കുട്ടിയും,പട്ടികളുമായി,പട്ടണ-
വാസിയായ് മാറിയെന്‍-പൊന്മകന്‍.
ആചാരം എന്നോണം വന്നു- മുഖം കാട്ടി,
പത്തു മിനിറ്റില്‍- തിരിച്ചു പോകുന്നു നീ.
പേരക്കിടാവിന് ഡേര്‍ട്ടി പ്ലെയ്‌സ് ഇത് ,
നിന്‍ ഭാര്യക്ക്-ഞാനൊരൊഴിയാ ബാധ.
ഒരുനേരമെങ്കിലും, ഒന്നിച്ചൊരൂണിന്
ഒരുപാട്- കാലമായ് കാക്കുന്നു
നിന്നെ ഞാന്‍.
പതിവു പോലുണ്ണിക്കൊരോണ-
വിരുന്നൊരുക്കീയമ്മ -
നോക്കിയിരുന്ന
തറിഞ്ഞോ നീ?
വാഴയിലമുറിച്ചൊ-
റ്റക്കിരുന്നു ഞാന്‍,
എന്തെ വരാഞ്ഞു നീ-
പൊന്നു മോനെ.
ഒരുരുള പോലും,ഇറക്കാന്‍ കഴിയാതെ,
കുടു കുടെ കണ്ണുനീര്‍ ഒഴുകി വീണു.
ഇല്ലാ വിശപ്പെനി- ക്കൊട്ടുമില്ല,
അതിന്‍-കാരണം നീയെന്നരുകിലില്ലാ....


EKARAGAM ഏകരാഗം https://amzn.in/d/8u6KAc6 പുസ്തകം ആമസോണിൽ നിന്നും വാങ്ങിക്കാം




