വരികൾക്കിടയിലൂടെ III
രാജൻ കിണറ്റിങ്കര
രാജൻ കിണറ്റിങ്കര

1) ഇതര മതസ്ഥര്‍ക്ക് കൈനീട്ടവും പായസവും; വിഷുവിന് ബിജെപിയുടെ സ്നേഹസംഗമം.
@ ഇതൊക്കെ കൊടുക്കുന്നത് പോളിംഗ് ബൂത്തിലാണെങ്കിൽ പ്രയോജനം ഉണ്ടായെന്ന് വരും.
2) കേരളത്തിൽ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 18,500 കോടിയുടെ മദ്യം
@ മദ്യ വർത്തി വിഭാഗത്തിന്റെ ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യം.
3) അരിക്കൊമ്പനെ മാറ്റാൻ ഉചിതമായ സ്ഥലം കണ്ടെത്താനായില്ല: സർക്കാർ സുപ്രീം കോടതിയിലേക്ക്.
@ ഹേയ്, സുപ്രീം കോടതിയിലൊന്നും അരിക്കൊമ്പനെ കെട്ടാൻ സ്ഥലം ഉണ്ടാകും തോന്നുന്നില്ല.
4) കുറുക്കന്‍ കോഴിയുടെ സുഖാന്വേഷണം നടത്താന്‍ വരുന്നതുപോലെയാണ് ബിജെപി ക്രിസ്ത്യന്‍ മുസ്ലിം വീടുകളിൽ കയറിയിറങ്ങുന്നതെന്ന് സുധാകരൻ
@ കോഴി മൃഗമായ സ്ഥിതിക്ക്, അവർ ഇപ്പോൾ ബന്ധുക്കളായില്ലേ ?
5) അരിക്കൊമ്പന് ജിപിഎസ് കോളര്‍ അസമില്‍നിന്നു തന്നെ: വനം വകുപ്പ്...
@ കോളർ അസാമിൽ നിന്നായാലും കഴുത്ത്, ബട്ടൺ ഇവയുടെ പണി നമ്മുടെ ടെയ്‌ലർമാർക്ക് തന്നെ കൊടുക്കണം




