അനില്‍ പൂനിലാവ്
പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുകയാണ്.പുതിയ ബാഗ് പുതിയ കുടയെല്ലാം എടുത്ത് പുതിയ ഡ്രസ്സ് ധരിച്ച് കൂട്ടുകാരുമായി സ്‌ക്കൂളിലേക്കു പോയിരുന്ന നല്ല കാലം ഓര്‍മ്മയില്‍ പച്ചപിടിച്ച് നില്ക്കുന്നു.കോരി ചൊരിയുന്ന മഴയത്ത് കുട ചൂടി നടന്നു പോയിരുന്ന കാലം ഇന്ന് വീട്ടുമുറ്റത്ത് സ്‌ക്കൂള്‍ ബസ്സ് വന്നു നിലക്കുന്നു.സ്‌ക്കൂളില്‍ പോയി ഇറങ്ങുന്നു.ചെളിവെള്ളത്തില്‍ ഹൃദയ പടക്കം പൊട്ടിച്ച് ആര്‍ത്തുല്ലസിച്ച് പോയിരുന്ന നമ്മള്‍.നമ്മുടെ കുട്ടികള്‍ക്ക് ഇതെല്ലാം കെട്ടുകഥകള്‍ മാത്രം മൊബൈലില്‍ നോക്കി കുത്തി സമയം കളയുമ്പോള്‍ ഒരിക്കലും മങ്ങാത്ത ചില ഗതകാല വിദ്യാലയ സ്മരണകള്‍ പങ്കു വയ്ക്കട്ടെ
ഓര്‍മ്മ കുറിപ്പ്
****†***
അഞ്ചാം ക്ലാസ്സിലേക്ക് ജയിച്ചപ്പോളുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുമായിരുന്നില്ല.മൂന്നാം ക്ലാസ്സുവരെ എറണാകുളം ജില്ലയിലെ പുതിയകാവ് സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലും നാലില്‍ ഉദയംപേരൂര്‍ (എറണാകുളം ജില്ലയിലെ തെക്കെ അറ്റത്തുള്ള പഞ്ചായത്ത്) നടക്കാവ് J-B-S ലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അഞ്ചാം ക്ലാസ്സു മുതല്‍ ഉദയംപേരൂര്‍ S-N-D-P ഹൈസ്‌ക്കൂളില്‍ ചേരാന്‍ മനസ്സ് ആവേശം കൊണ്ടു 1975 ജ്ജൂണ്‍ 1 കോരി ചൊരിയുന്ന മഴ.നാലാം ക്ലാസ്സിലെ അലുമിനിയം പെട്ടിയില്‍ കഴിഞ്ഞ വര്‍ഷം അഞ്ചാം ക്ലാസ്സില്‍ നിന്നു പാസ്സായ അയല്‍പക്കകാരനില്‍ നിന്നു പകുതി വിലയ്ക്കു വാങ്ങിയ പഴയ അഞ്ചാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്കുകളുമായി ഒമ്പതു മണിക്കു തന്നെ തൃപ്പൂണിത്തുറ 'മോഡേണ്‍ സാരി 'ഹൗസില്‍ നിന്നു അച്ഛന്‍ വാങ്ങി തന്ന പച്ചയും ചുമപ്പും നിറമുള്ള ഗ്ലാസ്സിന്റെ പിടിയുള്ള കുടയുമായി ഇറങ്ങി. പുതിയ നിക്കറും ഷര്‍ട്ടുമിട്ട് ;അന്ന് യൂണിഫോമൊന്നും ഉണ്ടായിരുന്നില്ല.
'നീ പോണ വഴി ബാഹുലേയന്റെ കടയില്‍ കയറി പേനയും നോട്ട്ബുക്കുകളും വാങ്ങിച്ചോ ഞാന്‍ ബാഹുലേയനോട് പറഞ്ഞിട്ടുണ്ട്.'അച്ഛന്‍ പറഞ്ഞു.
അച്ഛന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഞങ്ങള്‍ ബാഹുലേയന്‍ വാപ്പന്‍ എന്നു സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന കാളേഴത്ത് ബാഹുലേയന്‍ ചേട്ടന്‍
ഞാന്‍ സ്‌ക്കൂളില്‍ പോകുന്ന വഴി ബാഹുലേയന്‍ വാപ്പന്റെ കടയില്‍ കയറി.
മേനോന്റെ മകനല്ലേ ?എന്താ വേണ്ടത്'
'ഒരു പേന മഷി ഒഴിച്ച് തരണം
ബാഹുലേയന്‍ വാപ്പന്‍ രണ്ടു മൂന്നു പേനയുടെ കടലാസ്സ് പെട്ടികള്‍ തുറന്നു കാട്ടി,പല നിറങ്ങളിലുളള ബിസ്മി കമ്പനിയുടെ മഷി പേനകള്‍ നിരത്തി വച്ചിരിക്കുന്നത് കാണാന്‍ നല്ല രസമായിരുന്നു ഞാന്‍ ഒരു പച്ച ബിസ്മി പെന്‍ സെലക്ട് ചെയ്തു കൊടുത്തു അതില്‍ ഫില്ലര്‍ വച്ച് ബ്രില്‍ കമ്പനിയുടെ മഷി കുപ്പിയില്‍ നിന്നു മഷി നിറച്ച് തന്നു രണ്ടുരൂപ മുതലുളള പേനകളുണ്ടായിരുന്നു ഞാന്‍ അഞ്ചു രൂപ അമ്പത് പൈസയുട വില കൂടിയ പേനയാണ് വാങ്ങിയത്.വില നോക്കണ്ട നല്ലതു വാങ്ങിച്ചോളാന്‍ അച്ഛന്റെ സമ്മതം ഉണ്ടായിരുന്നു മഷി നിറച്ചതിന് പത്ത് പൈസയുള്‍പ്പെടെ അഞ്ചു രൂപ അറുപത് പൈസ അച്ഛന്റെ പേരില്‍ ബാഹുലേയന്‍ വാപ്പന്‍ എഴുതി വച്ചു.അന്നു ഞാന്‍ വാങ്ങിയ ബിസ്മിപെന്‍ പത്താം ക്ലാസ്സു വരെ ഉപയോഗിച്ചു.ഏഴാം ക്ലാസ്സില്‍ ആയപ്പോള്‍ പേന ലീക്കായി തുടങ്ങി.സ്‌ക്കൂള്‍ വിട്ട് വീട്ടില്‍ വന്നിട്ട് കൈ വിരലുകളിലായ മഷി അലക്കുകല്ലില്‍ ഉരച്ച് കളയുന്നതു ഒരു പണിയായിരുന്നു.
ഇന്നിപ്പോള്‍ കുട്ടികള്‍ക്ക് ഒരു പേനയ്ക്കു പകരം നാല്ലെണ്ണം അച്ഛന്‍ വാങ്ങി കൊണ്ടുവരും,അഞ്ചെണ്ണം അമ്മ വാങ്ങി കൊണ്ടുവന്നു കൊടുക്കും.ഇതൊക്കെ ഇപ്പോ പറഞ്ഞിട്ടു കാര്യമെന്തെന്നു പിള്ളേര്‍ തിരിച്ചു ചോദിക്കും.കഷ്ടപാടറിയാതെ വളര്‍ന്നതു കൊണ്ടാകണം ഈ പഴംപുരാണങ്ങളെല്ലാം കുട്ടികള്‍ക്ക് കേള്‍ക്കുന്നത് ഇഷ്ടമല്ല
ഇന്നത്തെ സൂപ്പര്‍മാര്‍ക്കറ്റ് സംസ്‌ക്കാരം വരുന്നതിനു മുമ്പ് ഉദയംപേരൂരില്‍ 'ശശി കലാ സ്റ്റോഴ്‌സ് സൂപ്പര്‍ മാര്‍ക്കറ്റ് ഉദയം പേരുരുകാര്‍ക്ക് അഭിമാനമായിരുന്നു.ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്ന ചൊല്ല് അന്യര്‍ത്ഥമാക്കിയിരുന്ന കട.അന്ന് ഉപ്പ് കിട്ടില്ലായിരുന്നെല്ലെങ്കിലും ഇന്ന് ഉപ്പും പച്ചക്കറിയും പലചരക്കും എല്ലാം കിടുന്ന കടയായി.മാപ്പന്റെ മകന്‍ പ്രവീണ്‍ ശശി കലാ സ്റ്റോഴ്‌സ്' ഒന്നു കൂടി വിപുലീകരിച്ചിരിക്കുന്നു.കാലത്തിനൊത്ത് മാറാനുള്ള ബാഹുലേയന്‍ ചേട്ടന്റെ ദീര്‍ഘവീക്ഷണം സമ്മതിച്ചേ മതിയാകു
ശശികല സ്റ്റോഴ്‌സിനോടു ചേര്‍ന്നുണ്ടായിരുന്ന 'ഒമേഗ കോളേജും സ്മൃതി പഥത്തിലേക്കു കടന്നു വരുന്നു.മണി സാറും റിട്ട: ജസ്റ്റിസ് P S ഗോപിനാഥനും മറ്റും പഠിപ്പിച്ചിരുന്ന കോളേജില്‍ പിന്നീട് T.V ഷണ്മുഖന്‍ സാറും ദിവാകരന്‍ സാറും വിമലാക്ഷന്‍ സാറും സയന്‍സ് പഠിപ്പിക്കാന്‍ വാസുദേവന്‍ സാറും ഹിന്ദി ഗ്രാമര്‍ മലയാളത്തില്‍ പഠിപ്പിക്കുന്ന മുളന്തുരത്തി ഭാഗത്തു നിന്നു വന്നിരുന്ന നാരായണന്‍ സാറിനെയും ഓര്‍ക്കുന്നു.
ഇരട്ട വര 100 പേജ 1
നാലുവര 100 പേജ് 1
വരയിട്ടത് 100 പേജ് 6
വരയിടാത്ത് ത് 200 പേജ് 1
രചന ബുക്ക് വരയിട്ടത് 100 പേജ് 1
ബ്രൗണ്‍ പേപ്പര്‍ 3 റോള്‍
നെയിം സ്ലിപ്പ് 20 എണ്ണം
ഇങ്ങനെ കടലാസ്സില്‍ എഴുതിയ ലിസ്റ്റ് പ്രകാരം വേഗത്തില്‍ ബുക്കുകളെടുത്ത് ഓരോ കുട്ടികളേയും പറഞ്ഞു വിടുന്ന ബാഹുലേയന്‍ ചേട്ടന്റെ ചിത്രം മിന്നലായി കടന്നുവരുന്നു.
ഒന്നര വര്‍ഷം മുമ്പ് ബാഹുലേയന്‍ ചേട്ടന്‍ നിര്യാതനായപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല.അടക്കമെല്ലാം കഴിഞ്ഞ് പിറ്റേ ദിവസം ബാഹുലേയന്‍ ചേട്ടന്റെ വീട്ടില്‍ പോയി.പ്രവീണിനെ കണ്ട് അനുശോചനമറിയിക്കുമ്പോള്‍ ബാഹുലേയന്‍ ചേട്ടന്‍ മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ശശികല സ്റ്റോഴ്‌സില്‍ ചെന്ന് അച്ഛന്റെ ക്ഷേമാന്വേഷണം നടത്തിയത് പ്രവീണ്‍ ഓര്‍മ്മിപ്പിച്ചു. S-N-D-Pസ്‌ക്കൂളിന്റെ ഓര്‍മ്മക്കള്‍ക്കൊപ്പം തന്നെ ശശികല സ്റ്റോഴ്‌സും ബാഹുലേയന്‍ ചേട്ടന്റെ ഓര്‍മ്മകളും സ്മൃതി മണ്ഡപത്തില്‍ ഉണ്ടാകും ബാഹുലേയന്‍ ചേട്ടന്റെ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു കൊണ്ട് ഈ ഓര്‍മ്മകുറിപ്പ് അവസാനിപ്പിക്കുന്നു
സ്‌നേഹ പൂര്‍വ്വം
അനില്‍ പൂനിലാവ്
ഉദയംപേരൂര്‍
mo-b949634050