ആശാലത:പെണ്‍ മനസ്സുകളുടെ സാന്ത്വന സ്വരം- ഏകരാഗം വായനാ അനുഭവം -

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ അങ്ങിനെ പല പല യുദ്ധങ്ങള്‍ ജയിച്ചു വന്ന ആശാലത ഇങ്ങനെ ഒരു പുസ്തകം എഴുതിയത് ജീവിതത്തില്‍ പ്രതിസന്ധികളെ മറികടക്കാന്‍ അനേകം ആളുകള്‍ക്ക് സാധിക്കണം എന്ന ഒറ്റ ഉദ്ദേശത്തോടെ മാത്രം എന്നാണ് പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയത്.

ആശാലത:പെണ്‍ മനസ്സുകളുടെ സാന്ത്വന സ്വരം-  ഏകരാഗം വായനാ അനുഭവം -

       നിര്‍മ്മല പിള്ള

(മുന്‍ മാധ്യമപ്രവര്‍ത്തക)

ഏകരാഗം വായനാ അനുഭവം

പുസ്തകം  :   ഏകരാഗം

രചന              :   ആശാലത, (ഗായിക, റേഡിയോ അവതാരക)

പേജ്        :   124

വില        :   200

പ്രസാധകര്‍ :  ലോഗോസ് ബുക്സ്

സ്ത്രീകളുടെ,അമ്മമാരുടെ,അമ്മൂമ്മമാരുടെ സാന്ത്വന സ്വരം.ഇതുവരെ നമ്മള്‍ റേഡിയോയിലൂടെ കേട്ടെങ്കില്‍ ഇപ്പോള്‍  അക്ഷരങ്ങളിലൂടെ കാണുന്നു.അതാണ് ഏകരാഗം.ആദ്യമായാണ് ഒറ്റ ഇരുപ്പില്‍ ഒരു പുസ്തകം വായിച്ചു തീര്‍ക്കുന്നത് (ഇരുപ്പില്‍ എന്നത് മാറ്റി കിടപ്പില്‍ എന്നാക്കുന്നു.കാരണം ആശുപത്രിയില്‍ ആയിരുന്നു അന്ന്)

ഏകരാഗം ആമസോണിലും മാതൃഭൂമി ബുക്‌സിലും ലഭിക്കും ലിങ്കിന് ചിത്രത്തില്‍ ക്ലിക് ചെയ്യുക

ആദ്യ അധ്യായം വായന തന്നെ എന്നില്‍ അമ്പരപ്പ് ഉണ്ടാക്കി.ഗര്‍ഭപാത്രത്തില്‍ കിടന്ന് യുദ്ധം ചെയ്ത് പുറത്ത് വന്ന സത്യഭാമയാണ് ഈ ആശാലത എന്ന അറിവ് ആരെയും അമ്പരപ്പിക്കും.സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ അങ്ങിനെ പല പല യുദ്ധങ്ങള്‍ ജയിച്ചു വന്ന ആശാലത ഇങ്ങനെ ഒരു പുസ്തകം എഴുതിയത് ജീവിതത്തില്‍ പ്രതിസന്ധികളെ മറികടക്കാന്‍ അനേകം ആളുകള്‍ക്ക് സാധിക്കണം എന്ന ഒറ്റ ഉദ്ദേശത്തോടെ മാത്രം എന്നാണ് പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയത്.ഭീകരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ വാഴയിലയില്‍ കിടന്നതും സന്ധ്യയ്ക്ക് കളിക്കുന്നതിനിടയില്‍ മൂര്‍ഖന്‍ കടിച്ചതും പട്ടികടിച്ചു ചികിത്സയില്‍ കഴിഞ്ഞതും ശസ്ത്രക്രിയാ ടേബിളില്‍ ശരീരം കീറി മുറിച്ചു കിടന്നതും എല്ലാം വായിക്കുമ്പോള്‍ ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ എന്ന സംശയം മാത്രം. 

ഒരു പ്രാവശ്യം കൂടി ഈ പുസ്തകം വായിക്കേണ്ടിയിരിക്കുന്നു കാഴ്ച പരിമിതര്‍ക്കായുള്ള എന്റെ വായനയില്‍ ഉറക്കെ വായിച്ച് റെക്കോര്‍ഡ് ചെയ്യണം.വിജ്ഞാനദീപം ഓഡിയോ ലൈബ്രറിയിലേക്ക് ഒരു മുതല്‍കൂട്ടായിരിക്കും വലിയ അറിവുകളോടെ ഈ കൊച്ചുപുസ്തകം