കുഞ്ഞുകവിതകള്‍
കുഞ്ഞുകവിതകള്‍
ഡെലിഷൃമുരളി
ഉടല്‍
ഒളിക്കണ്ണുകളില്‍നിന്നും
പറിച്ചെടുത്ത്പൊതിഞ്ഞു
സൂക്ഷിക്കുന്നപുസ്തകം
ചുണ്ട്
ചായംതേച്ച്
പഴുപ്പിച്ചെടുത്ത്ആയുധം
കണ്ണുകള്‍
കോരിച്ചൊരിയുന്നമഴയിലും
ചുട്ടുപൊള്ളുന്നവെയിലിലും
ചിതറിത്തെറിക്കുന്ന...
അഗ്നിപര്‍വ്വതം
കെെകള്‍
അഞ്ചായിപകുത്ത്
കാമം,ക്രോധം,ലോഭം, കൊള്ള,കൊല....
കാലുകള്‍
ഓരോചവിട്ടിലും
ഇരയുടെമുഖം
അമര്‍ത്തിപ്പിടിച്ച്
സ്വയംരക്ഷിക്കുന്ന
മുഖംമൂടി.
മുഖം
പരസൃക്കമ്പനികള്‍ക്ക്
തീറെഴുതിക്കൊടുത്ത
മിച്ചഭൂമിയാണ്.



