വരികൾക്കിടയിലൂടെ ഭാഗം 4
രാജൻ കിണറ്റിങ്കര -പോളണ്ട്: ഒന്നര മണിക്കൂറിനിടെ കുടിച്ചത് ഒരു ലിറ്റർ മദ്യം; 36കാരൻ കുഴഞ്ഞുവീണു മരിച്ചു. @ ഇവിടെ കേരളത്തിൽ ഒരു ലിറ്ററൊക്കെ ഞങ്ങൾക്ക് വെറും സ്റ്റാർട്ടർ മാത്രമാണ്.
രാജൻ കിണറ്റിങ്കര

1) സഞ്ജു സാംസണെ ലോകകപ്പ് ടീമിലെടുക്കണം; കളി മാറ്റാൻ ശേഷിയുള്ള താരം. മുൻ താരം അമോൽ മജുംദാർ.
@ കളി മാറ്റാൻ കഴിവുണ്ടായിട്ട് കാര്യമില്ല, സഞ്ജുവിന് ഇടം കിട്ടാൻ സെലക്ടർമാരെ മാറ്റാൻ കഴിവുള്ളവർ വേണം.
2) ചോദിച്ചപ്പോൾ ഫോൺ കൊടുത്തില്ല; ഭർത്താവിനെ ഭാര്യ കത്രികകൊണ്ട് കുത്തി.
@ ഇപ്പോൾ ഒരു കുത്തേ കൊണ്ടുള്ളൂ, ഫോൺ കൊടുത്തിരുന്നെങ്കിൽ അതിലെ മെസ്സേജുകൾ നോക്കി ഇടയ്ക്കിടെ കുത്തി നോവിക്കുമായിരുന്നു.
3) പോളണ്ട്: ഒന്നര മണിക്കൂറിനിടെ കുടിച്ചത് ഒരു ലിറ്റർ മദ്യം; 36കാരൻ കുഴഞ്ഞുവീണു മരിച്ചു.
@ ഇവിടെ കേരളത്തിൽ ഒരു ലിറ്ററൊക്കെ ഞങ്ങൾക്ക് വെറും സ്റ്റാർട്ടർ മാത്രമാണ്.
4) വന്ദേഭാരത് കാസർകോട് വരെ; 110 കി.മീ വേഗം ഒന്നര വർഷത്തിനകം.
@ ഒന്നര വർഷംകൊണ്ട് ആമപോലും 110 കിലോമീറ്റർ താണ്ടുമല്ലോ.
5) ഇ.പി കുടുംബത്തിന്റെ റിസോർട്ട് നടത്തിപ്പ് കേന്ദ്രമന്ത്രി രാജീവിന്റെ കമ്പനിക്ക്, കരാർ ഒപ്പിട്ടു
@ ഇനി ഗെയ്റ്റിൽ ഒരു ബോർഡ് വയ്ക്കാം, SAFE ZONE, ഇ.ഡി. ക്ക് പ്രവേശനമില്ല.




