അല്ല പിന്നെ !!

അല്ല പിന്നെ !!

രാജൻ കിണറ്റിങ്കര

.......................

ശശി : എന്റെ അമ്മാമന്റെ മകന് മെഡിസിന് കിട്ടിയത്രെ.

സുഹാസിനി.. എന്താ പുള്ളിയുടെ ഭാവി പരിപാടികൾ?

ശശി:  ഒരു ഹോസ്പിറ്റൽ തുടങ്ങാനാണത്രെ ഉദ്ദേശം.

സുഹാസിനി : കാശ് മുടക്കി അതൊക്കെ ചെയ്യുന്നത് മണ്ടത്തരമാണ്.

ശശി :  എന്ത് മണ്ടത്തരം .  എത്ര പണം ചെലവാക്കിയിട്ടാ എം ബി ബി എസ് എടുക്കുന്നത്. ആ കാശ് തിരിച്ചു പിടിക്കണ്ടേ ?

സുഹാസിനി :  അതിന് വലിയൊരു സംഖ്യ മുടക്കി ഹോസ്പിറ്റൽ തുടങ്ങണോ ?  വേറെ വഴികളില്ലേ.

ശശി :  വേറെന്ത് വഴി ?

സുഹാസിനി :  200 പവനും 20 ഏക്കറും വാങ്ങി കല്യാണം കഴിച്ചാൽ പോരേ. അല്ല പിന്നെ !!

...................................