വെറുമൊരു നോക്കുകുത്തി

ശ്രീദേവി മോഹന്‍ കരിമുകള്‍

വെറുമൊരു നോക്കുകുത്തി

ശ്രീദേവി മോഹന്‍ 

കരിമുകള്‍

**********

എല്ലാം നശ്വരമല്ലൊ മര്‍ത്യാ

എന്തിനു വെറുതെ അഹമ്മതികാട്ടുന്നു

എത്രയൊക്കെസമ്പാദിച്ചാലും 

ഇത്തിരിപോന്നവനല്ലെ നീ

ഒരുകൊച്ചുവയറസിനുമുന്നില്‍

തോറ്റുസുല്ലുപറഞ്ഞവന്‍

അതിജീവനത്തിനായ്

അഘോരാത്രം പ്രാര്‍ത്ഥനയില്‍ 

മുഴുകിയവന്‍

സ്വന്തവും ബന്ധവു

മെല്ലാം നിമിഷനേരം

കൊണ്ടന്യമായവന്‍

മൂലധനത്തില്‍ നിന്നൊരു 

ചില്ലിക്കാശെടുക്കാനാകാതെവന്നവന്‍

പ്രകൃതിയുടെ താണ്ഡവദൃശ്യം 

കണ്ടലമുറയിട്ടു

കരയേണ്ടിവന്നവന്‍

കാറ്റൊന്നാഞ്ഞുവീശിയാല്‍

ആലിലപോല്‍വിറക്കുന്നവന്‍

മഴയൊന്നു കനത്തു പെയ്താല്‍

ഉരുള്‍പൊട്ടല്‍ഭയക്കുന്നവന്‍

കടലൊന്നലറിയാല്‍

കരയെഓര്‍ത്ത് വ്യഥകൊള്ളുന്നവന്‍

കാലവര്‍ഷക്കെടുതിയില്‍

ഭക്ഷണത്തിനിരക്കേണ്ടി വന്നവന്‍

സപ്രമഞ്ചകട്ടിലൊക്കെ

വെള്ളപ്പൊക്കത്തിലൊഴുകിയപ്പോള്‍

കോടികള്‍ ബാങ്കിലുണ്ടായിട്ടും

ഒരുകോണകംവാങ്ങാ

ന്‍കഴിയാത്തവന്‍

പണത്തിന്റേയും 

പ്രതാപത്തിന്റേയും മൂല്യം

ഞൊടിയിടയില്‍നഷ്ടമായവന്‍

തലയൊന്നുചായ്ക്കാനിടമില്ലാതെ

അഭയകേന്ദ്രത്തിലന്തിയുറങ്ങേണ്ടി

വന്നവന്‍

ഉടുതുണിക്ക് 

ഒരിണത്തുണിയില്ലാതെ

ക്യാമ്പുകളില്‍

കയ്‌നീട്ടി കാത്തിരുന്നവന്‍

ലോകംഉറ്റുനോക്കിയ

മഹാമാരിയില്‍

രക്ഷപ്പെടാനൊരുകച്ചിത്തുരുമ്പിനു

പരതിയവന്‍

വലിപ്പച്ചെറുപ്പങ്ങളൊക്കെ മറന്നു

കറുപ്പും വെളുപ്പും

കൈകോര്‍ത്തുനിന്നവര്‍

അച്ഛനമ്മയുറ്റമിത്രങ്ങളും

ചത്തുപോയെന്നറിഞ്ഞിട്ടും

ഒരുനോക്കുകാണുവാനൊ

നാവിലൊറ്റുജലം

പകരുവാനൊകഴിയാത്തവന്‍

ഒരുപിടിമണ്ണിട്ടു

മറവുചെയ്യാനാകാതെ

സന്നദ്ധസേവകര്‍ക്കുമുന്നില്‍

കണ്ണീരൊഴുക്കിയവന്‍

ഒറ്റപ്പെടലില്‍ ഉള്‍വലിഞ്ഞ്

നിര്‍വികാരനായ് 

നില്‍ക്കേണ്ടിവന്നവന്‍

കദനങ്ങളേറെസഹിച്ചിട്ടും 

കാറ്റില്‍ പൊലിഞ്ഞ ഇലപോലെ

മറവിയെകൂട്ടുപിടിക്കുന്നവന്‍

ഇച്ഛാശക്തിക്കും

പണത്തിനുമധികാരത്തിനും 

പുല്‍ക്കൊടിയുടെ

വിലപോലും 

ചിലനേരങ്ങളിലില്ലെ

ന്നറിഞ്ഞവന്‍

മതങ്ങളേക്കാള്‍

മനുഷ്യത്വമാണ് മഹത്വമുള്ളതെന്ന്

മനസ്സിലാക്കിയവനാണ് മനുഷ്യന്‍

ആകാശത്തോളംഅഹംഭാവവും

ഭൂമിയോളം ക്ഷമയുമുണ്ടെങ്കിലും

കാലയവനികക്കുമുന്നില്‍

ചിലനേരംകരുത്തുചോര്‍ന്ന

കോമാളിയാമൊരു കാഴ്ച്ചക്കാരന്‍ 

മാത്രമാണ് മനുഷ്യന്‍.

ഏകരാഗം

EKARAGAM ഏകരാഗം https://amzn.in/d/8u6KAc6 പുസ്തകം ആമസോണിൽ നിന്നും വാങ്ങിക്കാം