വൈപ്പര്‍ ചെയിന്‍ ഗാങ് ജയില്‍

ഒരാളെ മാത്രം തടവിലിടാനുള്ള അറ,ലോക്കപ്പുകള്‍,ചാട്ടവാറുകൊണ്ട് അടിക്കുന്നതിനുള്ള സ്ഥലം,ആയുധ സംഭരണശാല എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ജയിലില്‍ ഒരുക്കിയിരുന്നു.സ്ത്രീ തടവുകാരെയും ഇവിടെ പാര്‍പ്പിച്ചിട്ടുണ്ട്.

വൈപ്പര്‍ ചെയിന്‍ ഗാങ് ജയില്‍

ഇന്ദിര തുറവൂര്‍

......................................................................

ആന്‍ഡമാനെക്കുറിച്ചും സ്വാതന്ത്ര്യസമരത്തിലെ അതിന്റെ പങ്കിനെക്കുറിച്ചും പറയുമ്പോള്‍ എപ്പോഴും സെല്ലുലാര്‍ ജയിലിനെക്കുറിച്ചാണ് പരാമര്‍ശിക്കപ്പെടാറുള്ളത് എന്നാല്‍ സെല്ലിലോര്‍ ജയില്‍ പണിയുന്നതിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആന്‍ഡമാനില്‍ മറ്റൊരു ജയിലിലും മൃഗിയമായ ക്രൂരപീഡനങ്ങള്‍ നടന്നിരുന്നു.

ആന്‍ഡമാന്‍ തലസ്ഥാനമായ പോര്‍ട്ട് പ്ലയറില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള വൈപ്പര്‍ ദ്വീപില്‍ ആയിരുന്നു ആ ജയില്‍.1709ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപകളില്‍ എത്തിയ ലെഫ്റ്റനന്റ് ആര്‍ക്കിബാള്‍ഡ് ബ്ലെയര്‍ സഞ്ചരിച്ചിരുന്ന വൈപ്പര്‍ എന്ന കപ്പലിന്റെ പേരില്‍ നിന്നാണ് ഈ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു.കപ്പലിന്റെ അവശിഷ്ടങ്ങള്‍ വൈപ്പര്‍ ദ്വീപിന് സമിപം കണ്ടെത്തിയതായി ചരിത്ര രേഖകളില്‍ എഴുതിയിട്ടുണ്ട്.കൂടാതെ ഈ ദ്വീപില്‍ നിറയെ വൈപ്പര്‍ (അണലി) വര്‍ഗ്ഗത്തില്‍പ്പെട്ട വിഷ പാമ്പുകള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് വൈപ്പര്‍ എന്ന പേരിനു കാരണം എന്നും പറയുന്നുണ്ട്.

1858-ല്‍ പോര്‍ട്ട് ബ്ലെയറില്‍ ഇന്ത്യന്‍ കലാപത്തിലെ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കാന്‍ വേണ്ടിയാണ് വൈപ്പര്‍ ഐലന്റില്‍ ആദ്യ ജയില്‍ പണിതത്.1864-67 കാലഘട്ടത്തിലാണ് ഇത് നടന്നത്.സോളിറ്ററി സെല്ലുകളും ലോക്കപ്പുകളും സ്റ്റോക്കുകളും വിപ്പിംഗ് സ്റ്റാന്‍ഡുകളും വൈപ്പര്‍ ജയിലിന്റെ സവിശേഷതയാണ്.

സെല്ലുലാര്‍ ജയില്‍ 1906-ല്‍ നിര്‍മ്മിക്കപ്പെടുന്നതിന് മുമ്പ്, ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനികളേയും കൊടും കുറ്റവാളികളേയും താമസിപ്പിക്കാന്‍ പറ്റിയ ഒരു ജയിലും കഴുമരവും ആദ്യമായി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചത് ഇവിടെയാണ്.

തുറന്ന ജയിലില്‍ ഇട്ടായിരുന്നു പീഡനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ബ്രിട്ടീഷ് ഭരണത്തില്‍ രാഷ്ട്രീയ തടവുകാരെയും കുറ്റവാളികളെയും തടവിലാക്കാനും വധിക്കാനും വൈപ്പര്‍ ദ്വീപിലെ ഈ ജയില്‍ ഉപയോഗിച്ചിരുന്നു.തടവുകാരുടെ തടവുകാരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ആണ് ഒടുവില്‍ തടവുകാരെ കൊണ്ട് തന്നെ പണിത പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലിലേക്ക് അവരെ മാറ്റിയത്.

സ്വന്തം തടവറകള്‍ സ്വയം പണിത തടവുകാരായിരുന്നു സെല്ലുലാര്‍ ജയിലിലെ  ആദ്യ  തടവുകാര്‍.സെല്ലുലാര്‍ ജയില്‍ നിര്‍മ്മിക്കുംവരെ വൈപ്പര്‍  ദ്വീപിലെ തടവുപുള്ളികള്‍ ബ്രിട്ടീഷ് പട്ടാളക്കാരുടെ സകല ക്രൂരതകള്‍ക്കും ഇരയായിക്കൊണ്ടിരുന്നു വൈപ്പര്‍  ജയിലിലായിരുന്നു.ആദിവാസി യുവതിയെ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ബലാല്‍സംഗം ചെയ്ത് പൂര്‍ണ്ണ നഗ്നയാക്കി കെട്ടിത്തൂക്കിയ കഴുമരവും ഷേര്‍ അലിഖാന്‍ എന്ന സ്വാതന്ത്ര്യ സമരസേനാനിയെ തൂക്കിക്കൊന്ന കഴുമരവുമൊക്കെ വൈപ്പര്‍  ദ്വീപിലായിരുന്നു.

ബ്രിട്ടീഷ് ഭരണത്തെ വിമര്‍ശിക്കുന്നവരെ നിരനിരയായി നിര്‍ത്തി അവര്‍  രക്ഷപ്പെടാതെ ഇരിക്കുവാന്‍ അവരുടെ കാലുകളെ തമ്മില്‍ ചങ്ങല കൊണ്ട് ബന്ധിപ്പിച്ച് ക്രൂരമായ പീഡനങ്ങള്‍ ഏല്‍പ്പിക്കുകയും കഠിന ജോലികള്‍ ചെയ്യിക്കുമായിരുന്നു.ഇങ്ങനെ ചങ്ങലയില്‍ ബന്ധിച്ച് തടവുകാരെ താമസിപ്പിച്ച് ഇരുന്നുകൊണ്ടാണ് വൈപ്പര്‍ ചെയിന്‍ ഗാങ് ജയില് എന്ന പേരിലാണ് ഈ ജയില് എന്നും അറിയപ്പെട്ടിരുന്നത്.

ഒരാളെ മാത്രം തടവിലിടാനുള്ള അറ,ലോക്കപ്പുകള്‍,ചാട്ടവാറുകൊണ്ട് അടിക്കുന്നതിനുള്ള സ്ഥലം,ആയുധ സംഭരണശാല എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ജയിലില്‍ ഒരുക്കിയിരുന്നു.സ്ത്രീ തടവുകാരെയും ഇവിടെ പാര്‍പ്പിച്ചിട്ടുണ്ട്.

പുരിയിലെ മഹാരാജ് ജഗന്നാഥ് തടവിലാക്കപ്പെട്ടപ്പോള്‍ ഈ ജയിലില്‍ വച്ച് മരിക്കുകയും പെഷവാറില്‍ നിന്നുള്ള ഷേര്‍ അലിയെപ്പോലുള്ള നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ ഈ ജയിലില്‍ തൂക്കിലേറ്റപ്പെടുകയും ചെയ്തു.പതിനാറായിരത്തിലധികം തടവുകാരെ അങ്ങോട്ട് നാട് കടത്തിയതായിട്ടാണ് രേഖകളില്‍ പറയപ്പെടുന്നത്.

1906-ല്‍ സെല്ലിലോറ് ജയില്‍ പണി തീര്‍ത്തതോടെ തടവുകാരെ അങ്ങോട്ട്  മാറ്റുകയും വൈപ്പര്‍ ദ്വീപിലെ ജയിലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു.

2006 ലെ സുനാമിയില്‍ ഈ സ്ഥലം ഏകദേശം നശിച്ചു എങ്കിലും തൂക്കുമരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ ഉണ്ട്.സ്റ്റെപ്പുകള്‍ കയറി  മുകളില്‍ ചെല്ലുമ്പോള്‍ മേല്‍ക്കൂര ഇല്ലാത്ത കെട്ടിടവും അതില്‍ നടുക്കായി നീളത്തില്‍ തൂക്കുകയര്‍ കെട്ടുവാന്‍  ഉപയോഗിച്ചിരുന്ന തടിയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ കാണാം.അവിടെ നിന്ന് നോക്കിയാല്‍ നാലുചുറ്റും കടല്‍ മാത്രം.ചുറ്റിനും തെങ്ങുകളും താഴെ അനാഥമായി തേങ്ങകളും കിടക്കുന്നുണ്ട്.

ഇത്കൂടാതെ കാട്ടിലേക്ക് ഒരു നടപ്പാതയുണ്ട്.പോകുന്ന വഴി വെള്ളം ശേഖരിച്ചിരുന്ന ഒരു   തടാകം കാണാം.കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോള്‍ കാട്ടുചില്ലകള്‍ കൊണ്ട് മുടി തുടങ്ങിയ ശുദ്ധ ജലം കിട്ടുന്ന ഒരു ചെറിയ കിണറും അവിടെ കണ്ടു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടാക്കിയ കിണര്‍ ഇപ്പോള്‍ ഉപയോഗശൂന്യമായി കാടുപ്പിടിച്ചു കിടക്കുന്നു.കാടിന്റെ നടുവിലൂടെ ഉള്ള ഈ നടപ്പാതയിലൂടെ മുകളിലേയ്ക്ക് ചെല്ലുനില്‍ക്കുന്നത് പൊട്ടിപൊളിഞ്ഞു കിടക്കുന്ന സ്റ്റെപ്പുകളുടെ താഴെ ആയിട്ടാണ്. 

പൊട്ടിയ സ്റ്റെപ്പുകള്‍ കയറി മുകളില്‍ ചെല്ലുമ്പോള്‍ നശിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ആവശിഷ്ടങ്ങള്‍ മാത്രമാണ് അവിടെ ഉള്ളത്.വനിത ജയിലിന്റെ ബാക്കി പത്രമായിരുന്നു അത്. എല്ലാം കണ്ട് ഇറങ്ങിയപ്പോള്‍ കാടിനുള്ളിലായി മാനുകളെ കണ്ടു.ആളനക്കം കേട്ടപ്പോള്‍ അവര്‍ കാടിനുള്ളില്‍ മറഞ്ഞു.ഇപ്പോള്‍ അവിടെ മാനുകളും കാറ്റത്ത് ആടി ഉലയുന്ന തെങ്ങുകളും മാത്രമാണ് ഉള്ളത്. 

(സ്വന്തം തടവറകള്‍ സ്വയം പണിത തടവുകാരായിരുന്നു സെല്ലുലാര്‍ ജയിലിലെ  ആദ്യ  തടവുകാര്‍.)