അലാമിക്കളി (നാടോടികലാരൂപം)

കാസര്‍ഗോഡ് ജില്ലയിലെ അലാമിപ്പള്ളി,ഹോസ്ദുര്‍ഗ്ഗ് , ചിത്താരി,കോട്ടിക്കുളം, ഉപ്പള എന്നിവിടങ്ങളിലും കര്‍ണാടകയിലെ മംഗലാപുരം പ്രദേശങ്ങളിലും കണ്ടുവന്നിരുന്ന ഒരു നാടോടി കലാരൂപമാണ് അലാമികളി

അലാമിക്കളി  (നാടോടികലാരൂപം)

ശ്രിജിത്ത് നാരായണന്‍

അധ്യായം 1

ഉത്തര കേരളത്തിലെ ഹിന്ദു മിസ്ലിം ജനതയുടെ ഇടയിലെ മത സൗഹാര്‍ദ്ദത്തിന്റെ ഉത്ത ഉദാഹരണമാണ് അലാമിക്കളി.കാസര്‍ഗോഡ് ജില്ലയിലെ അലാമിപ്പള്ളി,ഹോസ്ദുര്‍ഗ്ഗ് , ചിത്താരി,കോട്ടിക്കുളം, ഉപ്പള എന്നിവിടങ്ങളിലും കര്‍ണാടകയിലെ മംഗലാപുരം പ്രദേശങ്ങളിലും കണ്ടുവന്നിരുന്ന ഒരു നാടോടി കലാരൂപമാണ് അലാമികളി. മുസ്ലിം ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായമായ കര്‍ബല യുദ്ധത്തിന്റെ അനുസ്മരണാര്‍ത്ഥമാണ് മുസ്ലീം മതസ്ഥര്‍ മുഹറം അഘോഷിക്കുന്നത്.ഈ ആഘോഷത്തിന്റെ ഭാഗമായാണ് അലാമിക്കളിയും അരങ്ങേറിയിരുന്നത്.ഇത് കേവലം ഒരു നാടോടി കലാരൂപം എന്നതില്‍ ഉപരിയായി അനുഷ്ഠാന കാല രൂപം എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും ഉത്തമം. മുസ്ലീങ്ങളിലെ ഹനഫി വിഭാഗത്തില്‍പ്പെട്ട ഫക്കീര്‍മാരാണ്.മുഹറം നാളില്‍ നടക്കുന്ന അലാമിക്കളിയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. അലാമിക്കളിയില്‍ അലാമി വേഷം ധരിച്ച് ചടങ്ങിനെ വര്‍ണ്ണാഭമാക്കുന്നത് ഹിന്ദുമത വിഭാഗത്തില്‍പ്പെട്ടവരാണ്.

ടിപ്പുവിന്റെ പടയോട്ടകാലം തൊട്ടാണ് അലാമിക്കളിയുടെ ആരംഭവും എന്ന് വേണം അനുമാനിക്കാന്‍.ടിപ്പുവിന്റെ സൈന്യത്തിന്റെ കൂടെ വന്ന ഒരു ജന വിഭാഗമാണ് തുര്‍ക്കന്‍മാര്‍ അല്ലെങ്കില്‍ സാഹിബന്‍ മാര്‍.ഇവര്‍ ഇന്നത്തെ കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ പുതിയോട്ടയുടെ പരിസര പ്രദേശങ്ങളിലും അവിടെ ഉണ്ടായിരുന്ന കോട്ടയ്ക്കകത്തും അന്ന് താമസമുറപ്പിച്ചു. തുര്‍ക്കന്‍മാരുടെ ആയോധനകല വളരെ പ്രസിദ്ധമായതിനാല്‍ ആദരസൂചകമായിട്ടാണിവരെ സാഹിബന്‍മാര്‍ എന്നു വിളിച്ചു പോന്നത്. ടിപ്പുവില്‍ നിന്നും കോട്ട കമ്പനിപ്പട്ടാളം കൈവശപ്പെടുത്തിയപ്പോള്‍ പരിസരപ്രദേശത്ത് താമസമുറപ്പിച്ച തുര്‍ക്കന്‍മാര്‍ക്ക് ആ സ്ഥലങ്ങളൊക്കെ ദര്‍ക്കാസായി പതിച്ചു കിട്ടി.പിന്നീട് ഉപജീവനത്തിനു വഴിയില്ലാതെ വളരെയേറെ കഷ്ടപ്പെടേണ്ടി വന്ന തുര്‍ക്കന്‍മാരില്‍ പലരും തിരിച്ചു പോവുകയോ മറ്റു പണികളില്‍ ഏര്‍പ്പെടുകയോ ചെയ്തു.അതിലൊരു കുടുംബം അന്നു നാടുവാഴി ഭൂപ്രഭുക്കളായിരുന്നു ഏച്ചിക്കാനക്കാരുടെ കാട്ടുകാവല്‍ക്കാരായി. ഫക്കീര്‍ സാഹിബിന്റെ ആ കുടുംബപരമ്പരയിലെ പ്രതാപശാലിയായിരുന്ന റസൂല്‍ സാഹിബാണ് അലാമിക്കളി അവസാനമായി സംഘടിപ്പിച്ചത്.

 

തുടരും...................