നഗ്‌നത (കവിത)

കയ്യുമ്മു കോട്ടപ്പടി

നഗ്‌നത (കവിത)

 കവിത

   

കയ്യുമ്മു കോട്ടപ്പടി

......................................

കവിത

................................

ജന്മാന്തരങ്ങളുടെ

നിര്‍വൃതിയെന്‍-കവിത!

വിളിച്ചാല്‍ വിളി കേട്ടുത്തരം

തരുന്നതാണെനിക്ക്-കവിത!

ജീവിതത്തിന്റെ പാതയില്‍

പകച്ചു നില്‍ക്കുമ്പോഴും

കാതോര്‍ത്തുത്തരം തരു-

ന്നതാണെനിക്ക്-കവിത!

ഹാ! എന്തൊരു

നിര്‍വൃതി !

വികൃതികാട്ടി കുസൃതിയില്‍

മുറുക്കിക്കുടയുമ്പോഴും

കുറുമ്പുകാട്ടി മുത്തമിടു-

ന്നതാണെനിക്ക്-കവിത!

ഹാ!

എന്തൊരു ജനിസ്മൃതി!

ജന്മാന്തര സ്മൃതി!

         

നഗ്‌നത 

             

എന്നെ പിച്ചിച്ചിന്തുന്നൂ;

എന്തിനെന്നോ, ആര്‍ക്കെ-

ന്നോ-യെന്നറിയാതെ 

എന്നുള്ളം പിടഞ്ഞ്,പിടഞ്ഞ്,

നിരന്തരം എന്നെയവര്‍

ഹോം വര്‍ക്ക് ചെയ്യുന്നു;

ആരെന്നോ,എവരെന്നോ -

എന്നറിയാതെ,

എന്നിലെ ഞാന്‍

പിടഞ്ഞ്,പിടഞ്ഞ്,

വസ്തുതകളില്‍ നിന്ന്

ചില വസ്തുതകള്‍

പിറുപിറുത്തു കൊണ്ട്

ഒരു വൃക്ഷം എന്റെ മുന്നില്‍

കടപുഴുകി വീഴുന്നൂ;

എന്തിനെന്നോ,

ആര്‍ക്കെന്നോ

എന്നറിയാതെ

ഞാനാ വൃക്ഷത്തണലില്‍

നഗ്‌നനയാവുന്നു!

............................................