വരികൾക്കിടയിലൂടെ -ഭാഗം 6

1) ഇന്നലെ മുതൽ റേഡിയോ കോളർ സിഗ്നൽ ഇല്ല; അരിക്കൊമ്പൻ എവിടെ എന്നറിയാതെ വനംവകുപ്പ്. @ ഇന്നലെ ഉച്ചക്ക് ഒരു പിടിയാനക്കൊപ്പം അരിക്കൊമ്പനെ നദിക്കരയിൽ കണ്ടവരുണ്ട്, പിടിയാനയുടെബന്ധുക്കൾ ലൊക്കേഷൻ കണ്ടുപിടിക്കാതിരിക്കാൻ റേഡിയോ കോളർ ഓഫ് ചെയ്തതാകുമെന്നാണ് പോലീസ് നിഗമനം

വരികൾക്കിടയിലൂടെ -ഭാഗം 6

രാജൻ കിണറ്റിങ്കര

1) ഇന്നലെ മുതൽ റേഡിയോ കോളർ സിഗ്നൽ ഇല്ല; അരിക്കൊമ്പൻ എവിടെ എന്നറിയാതെ  വനംവകുപ്പ്.

@ ഇന്നലെ ഉച്ചക്ക് ഒരു പിടിയാനക്കൊപ്പം അരിക്കൊമ്പനെ നദിക്കരയിൽ കണ്ടവരുണ്ട്, പിടിയാനയുടെബന്ധുക്കൾ ലൊക്കേഷൻ കണ്ടുപിടിക്കാതിരിക്കാൻ  റേഡിയോ കോളർ ഓഫ് ചെയ്തതാകുമെന്നാണ് പോലീസ് നിഗമനം 

2)  മേയ് 19 വരെ റോഡ് ക്യാമറ പകർത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയില്ലെങ്കിലും ചലാൻ അയക്കും.

@ ചലാനുമായി പൊതുജനങ്ങൾ  സൗഹൃദം സ്ഥാപിക്കുന്നതിനും അവർക്കിടയിലെ അപരിചിതത്വം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം.

3) പ്രേക്ഷകരുടെ സ്നേഹത്തിനു മുന്നിൽ ഞങ്ങൾ മതിമറന്നു’: പൊലീസ് പൂനെയിലെ പരിപാടി തടഞ്ഞതിൽ പ്രതികരിച്ച് എ.ആർ.റഹ്മാൻ.

@ സ്നേഹമില്ലാത്ത പോലീസുകാർ

 

4) കടുത്ത സാമ്പത്തിക പ്രതിസന്ധി: ഗോ ഫസ്റ്റ് രണ്ടു ദിവസത്തെ വിമാന സർവീസുകൾ സസ്പെൻഡ് ചെയ്തു

@ വെറും രണ്ടുദിവസത്തെ പ്രതിസന്ധിയാണ്, പിന്നെ എല്ലാം ശരിയാകും.

 

5) “ഞങ്ങൾ ഒരു കുടുംബം”: ശരദ് പവാറിന്റെ രാജിയിൽ പ്രതികരണവുമായി അജിത് പവാർ.

@ കുടുംബത്തോടെ രാജി വയ്ക്കാൻ പോവാണ് എന്നാണോ ?

6) തൂക്കി കൊല്ലുന്നതിന് ബദൽ മാർഗ്ഗം പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

@ ജപ്പാൻ, യുഗോസ്ലോവിയ, കാനഡ, ഡെന്മാർക്ക്, കാമറൂൺ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് 2040 നു മുന്നേ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്