തീവണ്ടി കയറി വെണ്ണക്കല്ലിന്റെ നാട്ടിലേക്ക്- ഭാഗം 6
പര്‍വ്വതാരോഹകനായ ഡോ.മുഹമ്മദ് സഹദ് സാലിഹ് തൊടുപുഴ പെരുമ്പിള്ളിച്ചിറ കിഴേടത്ത് സാലിഹ് സുഹദ ദമ്പതികളുടെ മകനാണ്.സിവില്‍ സര്‍വ്വീസിന് ഒരുങ്ങി കൊണ്ടിരിക്കുന്ന സഹദ്, ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള യുവജന പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ്.പശ്ചിമഘട്ട പര്‍വ്വതാരോഹകനായ ഇദ്ദേഹം 20 ഓളം ട്രെക്കിംഗുകള്‍ നടത്തിയിട്ടുണ്ട്
കഥ പറയുന്ന പ്രണയ സൗധം
ഡോ.മുഹമ്മദ് സഹദ് സാലിഹ്
തുടര്‍ച്ച...
സഞ്ചാരികളുടെ തിരക്ക് കൂടുന്നു.കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന സമയമാണ് കോവിഡ് മുന്നറിയിപ്പുകള്‍ പല ഭാഗങ്ങളിലും എഴിതിവെച്ചിട്ടുണ്ട് എങ്കിലും ആര്‍ക്കും അതൊന്നും ബാധകമല്ല.താജ് മഹല്‍ നിര്‍മ്മിതിക്ക് ഉള്ളില്‍ കയറാന്‍ പ്രത്യേക പാസ് ആവശ്യമാണ്.പുറമെ അന്തരീക്ഷം പോലെയല്ല.വെണ്ണക്കല്ലിന്റെ തണുപ്പാണ് ഉള്‍ഭാഗത്ത്.ഷാജഹാന്‍ ചക്രവര്‍ത്തിയും മുംതാസ് മഹലും അവിടെ വിശ്രമിക്കുന്നു.ഉള്ളില്‍ അതിഗംഭീരമായ ചിത്ര പണികളും കൊത്തു പണികളും.ശവകുടീരങ്ങളില്‍ പതിച്ചിരുന്ന അമൂല്യമായ കല്ലുകള്‍ ഒരുകാലത്ത് ഇംഗ്ലീഷ് വിനോദ സഞ്ചാരികള്‍ പറിച്ചെടുത്തിരുന്നു എന്ന് കഴ്സന്‍ പ്രഭു എഴുതുന്നുണ്ട്.

ശവകുടീരത്തിനു മുകളില്‍ ചന്ധമേറിയ തൂക്ക് വിളക്ക്.ആ വിളക്കിനുമുണ്ട് ഒരു കഥ പറയാന്‍.ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്‌സന്‍ പ്രഭുവിന്റെ സമ്മാനമാണത്.മരണത്തിലേക്ക് നീങ്ങിയ താജ് മഹലിനേ സംരക്ഷിച്ചതും ഇന്ന് വെറും ഭാവനയില്‍ മാത്രം കാണേണ്ടിയിരുന്ന താജ് മഹലിനേ നില്‍നിര്‍ത്തിയത്തും ഇദ്ദേഹമാണ്.കാട് കയറിയ താജ് മഹലിനേ മോടി പിടിപ്പിച്ചും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും ശേഷം താജ് മഹലിന്റെ ശൈലിക്ക് ഇണങ്ങുന്ന ഒരു വിളക്ക് സ്ഥാപിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.ഇന്ത്യയില്‍ എവിടെയും അനുയോജ്യമായ വിളക്ക് കണ്ടെത്താന്‍ സാധിക്കാതെ ഒടുവില്‍ ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ നിന്നും അനുയോജ്യമായ വിളക്ക് കണ്ടെത്തി അദ്ദേഹം.അതാണ് താജിനുള്ളില്‍ ചന്തം തൂകി നില്‍ക്കുന്ന തൂക്കുവിളക്ക്.ലോകം കണ്ട എഞ്ചിനീയറിഗ് വിസ്മയത്തില്‍ യാതൊരു കുറ്റവും കുറവും കണ്ടെത്താന്‍ സാധിക്കില്ല.സാങ്കേതിക വിദ്യകള്‍ വളരുന്നതിന് മുന്‍പ് ഇതുപോലുള്ള നിര്‍മിതികള്‍ ലോകത്ത് നിലവില്‍ വന്നത് അത്ഭുതകരം തന്നെയാണ്.
താജ് മഹലില്‍ നിന്നും ഞാന്‍ പുറത്തെ ഉദ്യാനത്തിലേക്കിറങ്ങി.സഞ്ചാരികള്‍ക്ക് താജ് മഹലിനേ പറ്റിയുള്ള ചെറു വിവരങ്ങള്‍ പല ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നു. കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടി ബ്രെയില്‍ ലിപിയില്‍ വരെ ചരിത്രം എഴുതിവെച്ചിട്ടുണ്ട്,ആ കാഴ്ച അത്യധികം പ്രശംസനീയം തന്നെ.ഉദ്യാനത്തില്‍ പിങ്ക് ക്യാസിയ മരങ്ങള്‍ ധാരാളം നട്ടുപിടിപ്പിചിരിക്കുന്നു.വളരെ ഉയരം കുറഞ്ഞ ഇവ തണല്‍ മരമായും ഒരു ആവാസ കേന്ദ്രമായും ഒരേ സമയം നിലകൊള്ളുന്നു.ധാരാളം അണ്ണാര കണ്ണന്‍മാരും കുരിവികളുടെയും താമസമേഖലയാണ് ഇവിടം.ഇന്ത്യന്‍ പാം സ്‌ക്വിറല്‍ എന്നറിയപ്പെടുന്ന ഇവിടെ കാണപ്പെടുന്ന അണ്ണാറ കണ്ണന്‍മാര്‍ക്ക് വലുപ്പം വളരെ കുറവാണ്,ആളുകളോട് വളരെ വേഗം ഇണങ്ങുന്ന ഇവ ആരെയും കൂസലില്ലാതെ സുഖജീവിതം നയിക്കുന്നു താജ് പരിസരത്ത്
.തുടരും.....

പരസ്യങ്ങള്‍ക്കും രചനകള്‍ പ്രസിദ്ധീകരിക്കാനും ബന്ധപ്പെടുക:
Phon: 8157000888, E- mail - helloashachechi@gmail.com



