അല്ല പിന്നെ !!III

രാജൻ കിണറ്റിങ്കര

അല്ല പിന്നെ !!III

 രാജൻ കിണറ്റിങ്കര

ശശി :  ഇന്നലെ ഞങ്ങളുടെ സംഘടനയുടെ വിഷു പ്രോഗ്രാമിന് അതിഥിയായി പോയിട്ട് പെട്ടു പോയി ഞാൻ. എന്ത് ചൂട്, പല ഫാനുകളും കറങ്ങുന്നില്ല.

സുഹാസിനി :  പെട്ടു പോകും എന്ന് എനിക്ക്  നേരത്തെ അറിയാമായിരുന്നു.

ശശി:  അതെങ്ങനെ?

സുഹാസിനി : അവർ നോട്ടീസിൽ എഴുതിയിരുന്നു ക്ഷണിക്കപ്പെട്ട അതിഥി എന്ന് . 

ശശി :   അതല്ല നിങ്ങടെ മഹിളാ ഗ്രൂപ്പിൽ വിഷു സ്പെഷ്യൽ ഒന്നും ഉണ്ടായില്ലേ.

സുഹാസിനി :  പിന്നില്ലാതെ. പാചക മത്സരമായിരുന്നു.  വിവിധയിനം തോരൻ ഉണ്ടാക്കൽ.

ശശി : നീ പങ്കെടുത്തില്ലേ ?

സുഹാസിനി : ഞാനൊന്നും പങ്കെടുത്തില്ല, പക്ഷെ എനിക്കായിരുന്നു പ്രൈസ്.

ശശി.. അതെങ്ങനെ?

സുഹാസിനി :  കണിവച്ച താലത്തിന്റെ ഫോട്ടോ ഇട്ടിരുന്നു ഞാൻഗ്രൂപ്പിൽ . ചൂടുകാരണം കൊന്ന പൂവെല്ലാം താലത്തിൽ കൊഴിഞ്ഞു കിടന്നു.

ശശി : എന്നിട്ട്?

സുഹാസിനി.. അവസാനം ജഡ്ജസ് അനൗൺസ് ചെയ്തത് പാചക മത്സരം ഒന്നാം സമ്മാനം സുഹാസിനിയുടെ കണിക്കൊന്ന തോരന്.. ഞാൻ തിരുത്താനൊന്നും പോയില്ല... അല്ല പിന്നെ !!