അല്ല പിന്നെ !!!

ആക്ഷേപ ഹാസ്യം

അല്ല പിന്നെ !!!

രാജൻ കിണറ്റിങ്കര

ശശി:  നീയിത് കണ്ടോ?പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുമത്രേ

സുഹാസിനി:    ഇതാണ് സർക്കാർ പറയുന്നത് ഇതിൽ രാഷ്ട്രീയം കാണാതെ എല്ലാവരും സഹകരിക്കണമെന്ന്

ശശി:  എന്ന് വച്ചാൽ? 

സുഹാസിനി:  വേണമെങ്കിൽ അവർക്ക് കാവിക്കോലോ വെള്ളക്കോലോ വയ്ക്കാമായിരുന്നു.  പക്ഷെ അതൊക്കെ ഒഴിവാക്കി  ചെങ്കോലല്ലേ വയ്ക്കുന്നത്.. 

ശശി:  എനിക്കതല്ല അറിയാത്തത്, മന്ദിരം എന്നാൽ ക്ഷേത്രം എന്നോ വീടെന്നോ ഒക്കെ ആണ് അർത്ഥം , ഇത് രണ്ടും അല്ലാത്ത ഈ സ്ഥലത്തിനെ പാർലമെന്റ് മന്ദിരം എന്ന് എന്താ പറയുന്നത്

സുഹാസിനി: ഇത് രണ്ടും ചേർന്നതല്ലേ പാർലമെൻറ് .

ശശി:  എന്ത് രണ്ടും ?

സുഹാസിനി:   ക്ഷേത്രവും വീടും.

ശശി:   അതെങ്ങനെ പാർലമെന്റ് വീടും ക്ഷേത്രവും  ഒക്കെ ആകുന്നത്.

സുഹാസിനി:  അവിടെ വരുന്നവരിൽ ചിലർ അമ്പലത്തിലെ വിഗ്രഹം പോലെ ഒന്നിനും പ്രതികരിക്കില്ല,  ചിലർ വീട്ടിലെ പോലെ ഉറങ്ങാൻ വേണ്ടി വരും.  മന്ദിരം തന്നെ ഉചിതമായ പേര് .   അല്ല പിന്നെ !!.