ജനഹൃദയങ്ങളുടെ രാഗമായി ഏകരാഗം ; ആശാലതയുടെ ആത്മകഥ

പുസ്തക ആസ്വാദനം- ഷാനിനവജി// ജീവിതയാത്രയില്‍ കണ്ടുമുട്ടിയ എല്ലാവരെയും സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്തി എല്ലാവരിലും പോസിറ്റീവ് എനര്‍ജി പകര്‍ന്നുകൊണ്ട് എഴുതിയ പുസ്തകം.

ജനഹൃദയങ്ങളുടെ രാഗമായി ഏകരാഗം ; ആശാലതയുടെ ആത്മകഥ

ഷാനിനവജി

-----------------....

പുസ്തക ആസ്വാദനം

ഏകരാഗം- ഗായികയും റേഡിയോ അവതാരകയുമായ ആശാലതയുടെ ആത്മകഥ

..................................................

'ഏകരാഗം'എന്ന പുസ്തകത്തിലൂടെആശാലത സ്വന്തം അക്ഷരങ്ങളിലൂടെതീര്‍ത്ത സ്വന്തം അനുഭവങ്ങളെ വായനക്കാര്‍ക്ക് ഇമ്പമുള്ളതാക്കി കുറിച്ചിരിക്കുന്നു. ജീവിതം ഒരു തുറന്ന പുസ്തകമായി ആശാലത വരച്ചു കാണിച്ചിരിക്കുന്നു.വായനക്കാരുടെ ഹൃദയസ്പര്‍ശിയായ ഒരു വായന അനുഭവം ഈ പുസ്തകത്തിലൂടെ നമുക്ക് അനുഭവപ്പെടുന്നു.ഗര്‍ഭാവസ്ഥയിലുള്ളശിശുവിന്റെ ചിന്തനത്തിലൂടെ കൊച്ചുകുട്ടി ആയിരിക്കുമ്പോള്‍ അച്ഛന്റെ വേര്‍പാട് മുതല്‍ ജീവിത പ്രതിസന്ധികളിലുംഅച്ഛന്‍ ആഗ്രഹിച്ചിടത്തേക്ക് ഉയരാന്‍ വേണ്ടി പറന്നവള്‍. 

ബാല്യവും കൗമാരവും യൗവനവും പാട്ടിന്റെ വഴികളിലൂടെ നടന്ന് ജീവിതം വെളിച്ചമാക്കാന്‍ പരിശ്രമിച്ചു. 

എന്നും തുണയായി ഒരു ശക്തി കൂടെയുണ്ടെന്നുള്ള വിശ്വാസത്തോടെ മുന്നോട്ടുപോയി.കിട്ടിയ ഗവണ്‍മെന്റ് ജോലിയില്‍ നിന്നും ലീവെടുത്ത് വീണ്ടും പാട്ടിന്റെ വഴിയിലൂടെ ചിറകുവിരിച്ച് പറക്കാന്‍ മോഹിച്ചു.അവിടെയുണ്ടായ തിക്താനുഭവത്തിലൂടെ വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തി ടീച്ചര്‍ പദവിയില്‍ തിളങ്ങി.പിന്നെയും ഉയരത്തിലേക്ക് പറക്കാന്‍ ശ്രമിച്ചവള്‍. 

വിവാഹ ജീവിതത്തിലെ പരാജയവും കുഞ്ഞിനു വേണ്ടി ജീവിതം മാറ്റിവെച്ച മാതൃഹൃദയം.ഓരോ പടവുകള്‍ ചവിട്ടി കയറുമ്പോഴും കുടുംബത്തെ ചേര്‍ത്തു പിടിച്ചു കൊണ്ട്ജീവിത പ്രതിസന്ധികളിലൂടെ ചിരിച്ചു കൊണ്ട് നടന്ന ആശാലത. 

ജീവിതയാത്രയില്‍ കണ്ടുമുട്ടിയ എല്ലാവരെയും സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്തി എല്ലാവരിലും പോസിറ്റീവ് എനര്‍ജി പകര്‍ന്നുകൊണ്ട് എഴുതിയ പുസ്തകം.

2005 മുതല്‍ റേഡിയോ ശ്രോതാക്കളുടെ  ആരാധനാപാത്രമായി ജീവിതയാത്ര തുടരുന്നു.ആശാലതയുടെ ഈ അടയാളപ്പെടുത്തല്‍ ഓരോ വായനക്കാരന്റെയും മനസ്സില്‍ ചേര്‍ത്തു വെക്കാന്‍ പറ്റിയതാണ്. ലോഗോസ് ബുക്‌സ് പബ്ലിഷ് ചെയ്ത'ഏകരാഗം' ജനഹൃദയങ്ങളുടെ രാഗമായി മാറട്ടെ എന്ന് ആശംസിക്കുന്നു.

EKARAGAM ഏകരാഗം 

 

 https://amzn.in/d/8u6KAc6

പുസ്തകം ആമസോണിൽ നിന്നും വാങ്ങിക്കാം