മണ്ണില്‍ പൊന്ന് വിളയിച്ച് സുവിശേഷപ്രവര്‍ത്തകന്‍

കൃഷികള്‍ അന്യം നിന്നു പോകുന്ന സമൂഹത്തില്‍, തികച്ചും മാതൃകാപരമായ പ്രവര്‍ത്തനമാണ് ഇവാഞ്ചലിസ്റ്റ് എബ്രഹാം ടീ വര്‍ഗീസ് തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നും കാണിച്ചുതരുന്നത്

മണ്ണില്‍ പൊന്ന് വിളയിച്ച്  സുവിശേഷപ്രവര്‍ത്തകന്‍

ഗീതാദാസ്‌

ത്തായി പാറ  സെന്റ് മാത്യൂസ് മാര്‍ത്തോമ ചര്‍ച്ചിലെ  ഇവാഞ്ചലിസ്റ്റ് എബ്രഹാം ടി മാത്യുവിന് കൃഷി ജീവനാണ്.പള്ളിയിലെ ശുശ്രൂഷയ്ക്കിടയില്‍ പള്ളിവക  താമസ സ്ഥലത്ത് വിവിധ കൃഷികള്‍ ചെയത് എല്ലാവര്‍ക്കും മാതൃകയാകുകയാണ് ഉദ്ദേഹം.മൂന്നുവര്‍ഷം കൂടുമ്പോള്‍ സഭയിലെ ജോലിയില്‍ നിന്നും സ്ഥലംമാറ്റം കിട്ടുമെങ്കിലും,ഏത് സ്ഥലത്ത് ചുമതലയേറ്റാലും മണ്ണ് കിട്ടിയാല്‍ കൃഷി ചെയ്യുന്ന കാര്യത്തില്‍  മാറ്റമൊന്നുമില്ല.ചെല്ലുന്നയിടം കൃഷിഭൂമിയാക്കി മാറ്റുക എന്നതാണ് ഇദ്ദേഹത്തിന്റെ ശൈലി.

പ്പുതറ വളകോട് മത്തായി പാറ  സെന്റ് മാത്യൂസ് മാര്‍ത്തോമ ചര്‍ച്ചിലെ  ഇവാഞ്ചലിസ്റ്റാണ്  എബ്രഹാം റ്റി വര്‍ഗീസ്.രണ്ടുവര്‍ഷം മുമ്പാണ്  കട്ടപ്പന മുളകരമേട്ടില്‍ നിന്നും സ്ഥലംമാറ്റം ലഭിച്ച് വളകോട്ടിലേക്ക് എത്തുന്നത്.ഇവിടെയെത്തി ആദ്യം നീരീക്ഷിച്ചത്,താമസ സൗകര്യം ഏര്‍പ്പെടുത്തിയതിന്റെയടുത്ത് കൃഷിയിടം ഉണ്ടോ എന്നാണ്.കാടുപിടിച്ചു കിടക്കുന്ന പള്ളിവക 25 സ്ഥലം അങ്ങനെ  ഒരാഴ്ച കൊണ്ട് കൃഷിഭൂമിയാക്കി മാറ്റി.ആദ്യ പരീക്ഷണ മെന്നോണം ഏലം വെച്ച്  പരിപാലിച്ചു.വിജയം കണ്ടതോടെ വിവിധ പച്ചക്കറികള്‍ കൃഷിയിടത്തില്‍ സ്ഥാനം പിടിച്ചു.പള്ളി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവുസമയം കിട്ടുമ്പോള്‍ എബ്രഹാം വര്‍ഗീസ് മുഴുവന്‍ സമയവും കൃഷിയിടത്തിലാണ് ചിലവഴിക്കുന്നത്.ഭാര്യ ടീനയും മക്കളും സഹായത്തിന് എത്തിയതോടെ കൃഷിയിടം സമ്പുഷ്ടമായി മാറി.

ലം മുതല്‍ കാപ്പിവരെയുള്ള നാണ്യവിളകളും,വിവിധങ്ങളായ പച്ചക്കറികളും,പഴ വര്‍ഗ്ഗങ്ങളും ഇന്ന് ഈ കൃഷിയിടത്തിലുണ്ട്.ഒരു വീട്ടിലേക്ക് വേണ്ട എല്ലാ പച്ചക്കറിയും അങ്ങനെ ഇവിടെത്തന്നെ ഉത്പാദിപ്പിക്കപ്പെടുന്നു.ഇവിടെ നിന്ന് ഒരു വര്‍ഷത്തിനുശേഷം സ്ഥലംമാറ്റം ലഭിച്ച് അടുത്ത സ്ഥലത്തേക്ക് മാറുമ്പോള്‍,ഇനി ചെല്ലുന്നയിടത്തും ഒരു കൃഷിയിടം ഇദ്ദേഹം ഉണ്ടാക്കിയെടുക്കും എന്നതില്‍ മാറ്റമില്ല.

കൃഷികള്‍ അന്യം നിന്നു പോകുന്ന സമൂഹത്തില്‍, തികച്ചും മാതൃകാപരമായ പ്രവര്‍ത്തനമാണ് ഇവാഞ്ചലിസ്റ്റ്  എബ്രഹാം ടീ വര്‍ഗീസ്  തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നും കാണിച്ചുതരുന്നത്