അച്ഛൻ എന്ന വിശ്വാസം

അച്ഛൻ എന്ന വിശ്വാസം

യശോദമുരളി അവണൂർ

 അമ്മ സത്യവും, അച്ഛൻ ഒരു വിശ്വാസവും ആണെന്ന് പറയാറുണ്ട്. കാരണം,,,, പ്രസവിച്ച് പാലൂട്ടുന്ന ആ സത്യം, ചൂണ്ടി ക്കാ ണിച്ചു തരുന്നതാണ് ഏതൊരാൾക്കും അച്ഛൻ എന്ന വിശ്വാസത്തെ.    ..!!  അതുകൊണ്ടുതന്നെ മക്കൾക്ക്,   ആ വിശ്വാസം എപ്പോഴും സത്യത്തിന് പിന്നിൽ ആയേ വരൂ...... കൂടാതെ ആ വിശ്വാസം ഒരു മുഖംമൂടി കൂടി ധ രിച്ചാലോ......?   ഗൗരവത്തിന്റെയും, കർക്കശ ത്തിന്റെ യും മുഖാവരണം......!!! അപ്പോൾ അകൽച്ചക്ക് ഒന്നുകൂടി ദൂരമേറും. ഉള്ളിലൊളിപ്പിച്ച, സ്നേഹക്കടലും  അതിന്റെ ആഴവും മനസ്സിലാക്കാനാവാതെ മക്കൾ നിസ്സഹായരായി തീരുന്നു..

  ഇത്തരത്തിലുള്ള അനുഭവമാണ്, ഞാനെന്ന മകൾ അനുഭവിച്ചത്... എട്ട് മക്കളും ഭാര്യയും, കുടുംബത്തിലെ മറ്റ് മുതിർന്ന അംഗങ്ങളും ഒക്കെയുള്ള ഒരു വലിയ തറവാടിന്റെ ചുമതല, ഒറ്റയ്ക്ക് വഹിക്കുന്ന ഒരു സാധാരണ അര പട്ടിണി ക്കാരൻ.....! കൈ തൊഴിലായ ആശാരി പണി മാത്രമേ കൈമുതലായി ഉണ്ടായിരുന്നുള്ളൂ. അത് ആത്മാർത്ഥമായി ചെയ്യാനുള്ള ഒരു മനസ്സും.. കയ്പുനിറഞ്ഞ ആ ജീവിത യാത്രയിൽ . എല്ലാവരെയും ജീവിപ്പിക്കേണ്ടതും, അതത് സ്ഥാനങ്ങളിൽ എത്തിക്കേണ്ട തും ആയ. ആ ഭീമമായ ഉത്തരവാദിത്വത്തി ന്നിട,യിൽ , ആർദ്രമായി സംസാരിക്കാനോ, സന്തോഷിക്കാനോ കഴിഞ്ഞിരിക്കില്ല....!

   കാലപ്രവാഹത്തിൽ, സാധാരണ പണിക്കാരനിൽ  നിന്നും , ഒരു നല്ല.... പ്രസിദ്ധനായ തച്ചു ശാസ്ത്രജ്ഞൻ ആവാനും, സാധിച്ചു. അതുകൊണ്ടുതന്നെ, ഉയർന്ന ജീവിതനിലവാരത്തിൽ എത്താനും ആ കർമ്മ നിഷ്ട കൊണ്ട് അച്ഛനെ കഴിഞ്ഞു..

 എന്റെ ഓർമ്മയിൽ അച്ഛൻ വളരെ തിരക്കുള്ള ഒരു കർമയോഗി ആയിരുന്നു. അശ്രാന്ത പരിശ്രമവും, അച്ചടക്കത്തോടും, ആർഭാട രഹിതവുമായ ജീവിതരീതിയും, എതിരില്ലാത്ത നേതൃത്വപാടവവും അച്ഛന്റെ പ്രത്യേകതകളായിരുന്നു....

 അച്ഛന്റെ നിഴലായി അമ്മ...., ആ നിഴലിന്റെ മറു നിഴലുകളായി ഞങ്ങൾ മക്കൾ....,!!! അച്ഛൻ ആരെയും ശിക്ഷിച്ചിരുന്നില്ല. എന്നാൽ.. ആ നോട്ടം.....!! അതിൽനിന്ന് അറിയാം , എന്താണ് അച്ഛൻ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും എന്ന്...! ആൺമക്കൾ വളർന്നപ്പോൾ അവരെ അച്ഛൻ താൻ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങൾ നാലു പെൺമക്കളെ പേരും.... ഒരിക്കൽപോലും മോളെ എന്ന് വിളിച്ചിട്ടില്ല.. പക്ഷേ.., ഒന്നിനും ഒരു കുറവും ഞങ്ങൾക്കോ അമ്മക്കോ അച്ഛൻ വരുത്തിയിട്ടില്ല...

 എല്ലാവർക്കും നല്ല ജീവിതങ്ങൾ കൊടുക്കാൻ സാധിച്ചു. നിർത്താതെയുള്ള ഓട്ടത്തിനിടയിൽ പെട്ടെന്നൊരുനാൾ, അച്ഛൻ തളർന്നുവീണു..! എന്നിട്ടും കൂസലില്ലാതെ പിടിച്ചുനിന്നു. അർബുദം തളർത്തിയതിനേക്കാൾ അച്ഛൻ തളർന്നത്, എവിടെയും എത്താത്ത എന്നെ കാണുമ്പോൾ ആയിരുന്നു .. രോഗം തിരിച്ചറിഞ്ഞ് മൂന്നുമാസം ഞാൻ വിടാതെ, അച്ഛനോടൊത്ത്, കഴിഞ്ഞു.   ആ സാമിപ്യം,... ഗന്ധം.... സ്പർശനം.... എല്ലാം ആസ്വദിച്ചു..!! ആ നാളുകളിൽ അച്ഛന്റെ മുഖംമൂടി അഴിഞ്ഞു വീണു...! ജീവിതവഴിയിൽ ചവിട്ടി പ്പോന്ന  കനലുകളെ., കൂടെയുണ്ടായിരുന്ന ദൈവ കടാക്ഷ ത്തെ,... എന്തിന്...,! മരിക്കുന്ന സമയം പോലും എന്നോട് പറഞ്ഞു...!!!

അച്ഛന്റെ യഥാർത്ഥ രൂപം കണ്ട് ഞാൻ അമ്പരന്നു... അച്ഛനെ.. സ്നേഹിക്കാനും മനസിലാക്കാനും അവസരം തരാതിരുന്നതിനെയോർത്തു വിലപിച്ചു . എന്നെ എവിടെയും എത്തിക്കാൻ പറ്റാത്തതിന്, എന്നോട് മാപ്പു ചോദിച്ചുകൊണ്ട് എന്നെ ഗുരുവായൂരപ്പനെ ഏൽപ്പിച്ചു... ആത്മാഭിമാനത്തോടെ ജീവിക്കണമെന്ന് ഓർമിപ്പിച്ചു....! ആ കണ്ണുകളിലെ നിസ്സഹായാവസ്ഥ, ഇന്നും, 32 വർഷങ്ങൾക്കുശേഷവും, എന്നെ തളർത്തുന്നു..  ഇത്രയൊക്കെയേ ഉള്ളൂ അവർ.......!! ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾക്ക് നടുവിൽ .. ഗൗരവത്തിന്റെ കപടമുഖം ധരിച്ച.. വെറും പാവങ്ങൾ......,!!!!

 അച്ഛൻ പറഞ്ഞ ദിവസം.., പറഞ്ഞ സമയം തന്നെ മരിച്ചു...!! ആ കാലിൽ മുഖമണച്ചു കിടന്ന എന്നെ, അമ്മ ഉണർത്തി...! ഞാൻ അച്ഛനെ നോക്കി,  ആ മുഖം ശാന്തമായിരുന്നു ... വീണുകിടക്കുന്ന വൻമരം നോക്കി, കൂട് നഷ്ടപ്പെട്ട കിളികളെ പോലെ, ഞങ്ങൾ കരയാതെ കരഞ്ഞുകൊണ്ടു നിന്നു...... കാരണം,  ഞങ്ങൾ കരയുന്നത് അച്ഛന് ഇഷ്ടമല്ലായിരുന്നു... ഞങ്ങളെ അച്ഛൻ കരയിച്ചിട്ടില്ലായിരുന്നു.. .. ഒരിക്കൽപോലും........!!!!!