വിധിക്കല്ലേ കാലമേ (കവിത)

അരുതെന്റെ കാലമേ വിധിച്ചിടല്ലേ എന്റെ പ്രിയനേ തനിച്ചാക്കി വിളിച്ചിടല്ലേ

വിധിക്കല്ലേ  കാലമേ  (കവിത)

രചന

ജ്യോതി അനൂപ്

.............................................

വിധിക്കല്ലേ  കാലമേ 

ഒരു ക്ഷണമധികവും 

ഞാനില്ലാതെ ഭൂവില്‍ 

എന്‍ പ്രിയനേകനായി 

അമ്മതന്‍ ഓമലായ്,അവന്‍ 

വളര്‍ന്ന കാലത്തോളം 

പതിവില്ല ചെയ്യുവാന്‍

ചെറു കൗശലം പോലും 

അമ്മക്ക് വയ്യാത്ത ദിവസങ്ങളുണ്ടോ 

അമ്മക്ക് ക്ഷീണവും ദീനവുമുണ്ടോ 

അമ്മയില്ലാത്തൊരു നാളെ 

മകനെങ്ങനെയെന്നുള്ള ചിന്തയുണ്ടോ...

അവന്‍ വളര്‍ന്നു 

വരനായി പതിയായി പിതാവായി,

മെല്ലെ  കുടുംബത്തിനത്താണിയായി 

ചെയ്യാത്ത പണികളോ വിരളമായി 

എങ്കിലും -

ഉണ്ണാന്‍ വിളമ്പണം 

ഉടുക്കാന്‍  നനക്കണം 

കിടക്കാന്‍ വിരിക്കണം 

താങ്ങായിരിക്കണം കൂട്ടിനൊരാള്‍ 

പത്‌നിക്കു തന്‍ പാതി  എന്തെന്നറിയാം

മക്കളെ കാക്കുന്ന ദൈവമെന്നറിയാം 

അപ്പനും അമ്മക്കും താങ്ങായിരിക്കുന്ന,

സ്‌നേഹമുള്ളൊരു മകനെന്നറിയാം 

കൂടെയിരിക്കുവാന്‍ കൂട്ടിനിരിക്കുവാന്‍ 

നാളെ ഞാനെങ്ങാന്നുമില്ലാതെ വന്നാല്‍....

കാലമേ കരുതുവാന്‍ ആരുണ്ട് ഭൂവില്‍ .

ഞാനല്ലാതെ കരുതുന്നൊരാളില്ല  ഭൂവില്‍ 

മക്കള്‍ക്ക് തിരക്കാണ് വൈകിടല്ലേ 

ഇനിയേറെ കാലവും കാത്തിടല്ലേ 

ആവുന്ന കാലത്തു ചെയ്‌തോരോ 

നന്മകളൊന്നും മറന്നിടാതെ 

കാലമേ കനിയണേ കിടത്തിടാതെ 

ശീലമില്ലാത്തോരോ കാര്യങ്ങളും 

ഊന്നുവടി കുത്തി ചെയ്തിടുകില്‍ 

ഇടറി വീഴാതെ താങ്ങീടുവാന്‍ 

ഇവിടില്ല മക്കലെന്നോര്‍മ വേണം 

അരുതെന്റെ കാലമേ വിധിച്ചിടല്ലേ 

എന്റെ പ്രിയനേ തനിച്ചാക്കി വിളിച്ചിടല്ലേ