സ്‌നേഹിത (കവിത)
കാലമേ നിനക്കു മായ്ക്കാന്‍ പറ്റാത്ത സൗഹൃദത്തിന്‍ ചെറുതരി വെളിച്ചം ഹൃത്തി നോരത്തായി പറ്റിച്ചേര്‍ന്നിരിക്കുന്നു.

സിന്ധു ജോര്‍ജ്
പുസ്തകത്താളിലോളിപ്പിച്ചു വച്ചൊരാ
ചെറുമയില്‍പീലിത്തണ്ടുപോലെ,
മനസ്സില്‍സൂക്ഷിച്ചു വച്ചൊരു ചെറു-
സൗഹൃദത്തിന്‍ നനവാര്‍ന്നൊരോര്‍മ്മ
കാലത്തിന്‍ കുത്തൊഴുക്കില്‍പ്പെട്ടു-
ഞാനുഴ ലുമ്പോള്‍ പതിയെ
ഞാനെന്‍ മനസിന്റെ വാതില്‍ നിനക്കായ്
തുറന്നിട്ടു പ്രിയ സഖി.
കാലത്തിന്‍ നീര്‍ച്ചാലിലേക്ക്
ഞാന്‍ മുങ്ങാം കുഴിയിട്ടു അതില്‍ -
ദുഃഖത്തിന്‍ ചെറുകണിക പോലുമില്ലാത്ത
നമ്മള്‍ തന്‍ സ്‌നേഹത്തിന്‍
ചെറുമുത്തുകള്‍ ഞാന്‍ വാരിയെടുത്തു.
നിന്‍ ചെറു ചുണ്ടില്‍ തത്തി കളിക്കുന്ന
അലിവാര്‍ ന്നൊരാ പുഞ്ചിരിയും
കാലമേ നിനക്കു മായ്ക്കാന്‍ പറ്റാത്ത
സൗഹൃദത്തിന്‍ ചെറുതരി വെളിച്ചം
ഹൃത്തി നോരത്തായി പറ്റിച്ചേര്‍ന്നിരിക്കുന്നു.
ഇണ പിരിയാത്തൊരു സൗഹൃദം
പാതിവഴിയില്‍ നിലച്ചു പോയതും
വിളക്കി ചേര്‍ക്കാനാവാത്ത വിധം
ആറ്റുപോയതും ഞാനോര്‍ക്കുന്നു
എന്നാലും എന്‍ മനമതിലേക്ക്
വിരുന്നുകാരിയെപ്പോലെത്തുന്ന
നിന്‍ മുഖമെന്നെ കോരിത്തരിപ്പിക്കുന്നു




