(അ) ന്യായങ്ങള്‍
സ്ത്രീകള്‍ മാനം വിറ്റാല്‍ കിടപ്പറ പങ്കിട്ടാല്‍ ചിത്രങ്ങളാക്കിയാല്‍ പരസ്യപ്പെടുത്തിയാല്‍ പിന്നാലെയോടി മാനത്തിന്‍ ചിത്രം പകര്‍ത്തി ചാനല്‍ മാധ്യമങ്ങള്‍
രചന ---സതി സതീഷ്
ജനങ്ങള്‍ വെറും
പാവങ്ങള്‍...
വെറും പാവകള്‍ .... ,
ട്രിപ്പീസ് കളിക്കാരനെ പോലെ
യജമാനന്റെ ചാട്ടവാറിന്
കാതോര്‍ക്കുമ്പോഴും
അവരില്‍
മനസ്സര്‍പ്പിച്ചും,
ചോര നീരാക്കിയും
സഹചാരികള്‍ക്ക്
അധികാരത്തിലേറാന്‍
ചെമ്മണ്‍ പാതയൊരുക്കിയും;
ചെങ്കോലേറി കിരീടം വെച്ച്
നിയമങ്ങള്‍ ചില്ലുകൂട്ടില്‍
തളച്ചും
കാക്കിയുടുപ്പിന്‍
ചുളിവുമടങ്ങാതെ
കാത്തു സൂക്ഷിച്ച്
ദേവാസുര വേഷങ്ങള്‍
തരാതരം പോലെയാടിയും
കണ്ണും കാതും വായും
പൊത്തിയ
കണ്ണുകെട്ടിയ നിയമത്തിന്റെ കാവലാള്‍ക്ക്
ഒന്നുമാത്രമേ അറിയൂ
ചുറ്റിക ഇടയ്ക്കിടയ്ക്ക്
മേശമേല്‍ തട്ടുവാന്‍ മാത്രം...
സ്ത്രീകള്‍ മാനം വിറ്റാല്‍
കിടപ്പറ പങ്കിട്ടാല്‍
ചിത്രങ്ങളാക്കിയാല്‍ പരസ്യപ്പെടുത്തിയാല്‍
പിന്നാലെയോടി
മാനത്തിന്‍ ചിത്രം പകര്‍ത്തി
ചാനല്‍ മാധ്യമങ്ങള്‍
മികവ് തെളിയിക്കും...
തെരുവിലൊരു ഭ്രാന്തിയുടെ
കാളും വയറിന്‍ വിശപ്പാറ്റീടുവാന്‍
കൈ നീട്ടുകില്‍
കാമിച്ച്‌ഭോഗിച്ചു കൊന്നുതള്ളുന്ന
വെറി പൂണ്ട സംസ്‌കാരങ്ങള്‍...
'ഭാരത സ്ത്രീകള്‍ തന്‍
ഭാവ ശുദ്ധി '
അവള്‍ക്കു പിന്നാലെ പോവാനാളില്ല...
ചുണ്ടില്‍ ചായമോ
മാറ്റിയുടുക്കാന്‍ ഉടയാടകളോയില്ല
അതിനാല്‍ അവള്‍ക്ക് പേര്,
കുലട !വ്യഭിചാരിണി...
അഥവാ ഭ്രാന്തി !
കണ്‍തുറന്നു നോക്കുകില്‍
കാണുന്ന
സത്യങ്ങളറിയാതെ
അക്കരപ്പച്ച തേടുന്ന ജനങ്ങളെന്നും
കളിപ്പാവകള്‍ മാത്രം...
വെറും മരപ്പാവകള്‍ !
നോട്ടുകെട്ടുകള്‍ക്കു മുന്നില്‍
പകച്ചുപോകുന്ന
അന്ധതയുള്ള
ഭരണങ്ങളുടെ
ചങ്ങലകൊണ്ടു
മുറുക്കപ്പെട്ട
അടിയാളന്മാര്‍...
വെറുതെയല്ല
ഗാന്ധിയിന്നും
നോട്ടുകളിലിരുന്നു
ചിരിക്കുന്നത്...
പറയാതെ പറയുന്ന
വലിയ സത്യം
ജനങ്ങളെന്നും
വെറും
കോമാളികള്‍ മാത്രം...
വീണ്ടും ട്രിപ്പീസ് കളിക്കാരന്റെ
യജമാനന്റെ ചാട്ടവാറിന്
ഭയത്തോടെ കാതോര്‍ക്കുന്നവര്‍......
അണിയറയില്‍
ഗീബല്‍സുമാര്‍ വീണ്ടും
തന്ത്രം മെനയുന്നുണ്ട് ....
കാലമേ നീ സാക്ഷി ......
സൂക്ഷിക്കുക
രചനകള്‍ അയക്കാനുള്ള വിലാസം : helloashachechi@gmail.com
whatsapp: +91 80758 86342




