രണ്ട് ആണുങ്ങള്‍

ഇന്ദു മാരാത്ത്- മാപ്പ് യാചിക്കാന്‍ പോലും അര്‍ഹതയില്ലാത്ത പാപിയാണ് ഞാന്‍.. ചേട്ടനോടും എന്റെ പൊന്നുമോനോടും ചതി ചെയ്തവള്‍.. എന്നെ വെറുക്കാതിരിക്കാന്‍ എങ്ങനെയാവുന്നു..

രണ്ട് ആണുങ്ങള്‍

     ഇന്ദു മാരാത്ത്

.........................................

ഒന്നാമന്‍????

................................

''... നയാപൈസ സ്ത്രീധനം വാങ്ങാതെ ഇതുപോലൊരു കരിമന്തിയെ കെട്ടിയെടുത്തതിന് ലോകസഹന അവാര്‍ഡ് എനിക്ക് തരണം.നിന്റെ തന്ത വീടും സ്വത്തും എന്റെ പേര്‍ക്ക് തന്നെങ്കി പറയാനെന്തിരിക്കുന്നു.ഇത്ര അന്തസുള്ള ഉദ്യോഗവും മമ്മൂട്ടിയെ പോലെ ലുക്കും ആര്‍ക്ക്‌ണ്ടെടി നിന്റെ കുടുംബത്ത്?എടീ അസത്തേ നിന്നോടാ.. നിന്റൊക്കെ മോന്ത കണ്ടാ എങ്ങനാ മനുഷ്യന്..... പറഞ്ഞിട്ട് ന്ത് കാര്യം.. എന്റെ തലേലെഴുത്ത്.. കുറെ പണി ചെയ്യിപ്പിക്കുന്നൂന്ന് കാട്ടാന്‍ രാവിലെ തൊട്ട് രാത്രി വരെ കിടന്നോടിക്കോളും മറ്റുള്ളോരെ ബോധിപ്പിക്കാന്‍... ഉണ്ടാക്കണ ഒരു വസ്തു വായീവെക്കാന്‍ കൊള്ളില്ല. മൂശേട്ട....'

    പാത്രങ്ങള്‍ കഴുകി പിറ്റേന്നത്തേക്കുള്ള തോരന് കറി കഷണങ്ങള്‍ നുറുക്കുമ്പോഴും അയാളുടെ ശകാരങ്ങള്‍ അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

    'അയ്യോ.. എടീ വേഗം ഓടി വാ.. നാശം പിടിച്ചവള്‍ക്ക് വിളിച്ചാലും കേക്കില്ല. ടീ മൂധേവീ ഒന്ന് വാടീ വേഗം...'

വലിയ ധൃതിയൊന്നും കാട്ടാതെ ടീപ്പോയില്‍ നിന്ന് ഒരു പേപ്പറെടുത്ത് ചുരുട്ടി അവള്‍ മുറിയിലേക്ക് നടന്നു.കട്ടിലില്‍ ചുരുണ്ടു കൂടിയിരിക്കുന്ന അയാളെ സഹതാപത്തോടെ നോക്കിയ ശേഷം കയ്യിലെ പേപ്പര്‍ ചുരുട്ട് ചുമരിന്റെ മൂലയിലേക്ക് ശക്തിയായടിച്ചു.ഈ ചെയ്തികള്‍ക്ക് ഇങ്ങനൊക്കെത്തന്നെ താന്‍ ശിക്ഷയനുഭവിക്കണമായിരിക്കും. പ്രാര്‍ത്ഥനയോടെ മാപ്പപേക്ഷിച്ച് കൊന്ന ചിലന്തിയേയും കൊണ്ട് പുറത്തേക്ക് നടക്കുമ്പോള്‍ പിന്നേയും ശാപപിറുപിറുപ്പുകള്‍ അവള്‍ക്ക് പിന്നില്‍ കത്തിയേറുകളായി..

'... ങ്ഹും, ഒന്നിനും കൊള്ളാത്ത ശവം.. വെല്യ ധൈര്യശാലീന്നാ വിചാരം..ഫൂ..''

  ...............................................      

രണ്ടാമന്‍

'അമ്മയാണു പാരിടത്തില്‍ 

നമ്മള്‍ കാണും ദൈവം

അമ്മയെ മറക്കരുതേ

ജീവനുള്ള കാലം'

  അച്ഛമ്മ പകര്‍ന്നു കൊടുത്ത പ്രാര്‍ത്ഥനാഗാനം അച്ഛനില്‍ നിന്നും മകനേറ്റു ചൊല്ലുന്നത് അയാള്‍ നിറമിഴികളോടെ നോക്കി നിന്നു.

 സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് ശേഷം കൈ നിറയെ സമ്മാനങ്ങളുമായി ഓടി വന്ന രണ്ടാം ക്ലാസുകാരനെ ആ അച്ഛന്‍ വാരിപ്പുണര്‍ന്നു.

'.. ഇതൊക്കെ അച്ഛനുള്ളതാ.. അച്ഛനല്ലേ കവിതയും, അക്ഷരശ്ലോകവും,നാടന്‍പാട്ടുമൊക്കെ പഠിപ്പിച്ചു തന്നത്.അമ്മയുണ്ടെങ്കി അച്ഛനിത്ര കഷ്ടമുണ്ടാവില്ലാ.ഒക്കെ വേറെ കുട്ടികള്‍ടെ അമ്മമാരെപ്പോലെ എനിക്ക് പറഞ്ഞു തരുമായിരുന്നു.'

അച്ഛനെ വിഷമിപ്പിക്കാതെ തന്നെ അവന്റെ കുഞ്ഞാഗ്രഹവും സൂചിപ്പിച്ചത് അയാള്‍ ചിരിയില്‍ മറച്ചു.അതവന് അടുത്ത ചോദ്യത്തിനുള്ള പ്രേരണയായി.

'എന്റമ്മ ഗള്‍ഫീന്നിനി എന്നാച്ഛാ വരുന്നേ..?''

അയാള്‍ കുറച്ചിട കണ്ണുകളടച്ചിരുന്നു.

അമ്മക്കവിടെ ജോലിത്തിരക്കുകളല്ലേ മോനേ. അതൊക്കെയൊന്ന് ഒതുങ്ങിക്കഴിഞ്ഞാല്‍ വരും.'

ഇതുതന്നെയാണ് അച്ഛനെന്നുംഅമ്മയെ പ്പറ്റി ചോദിച്ചാല്‍ ആവര്‍ത്തിക്കുക എന്നവനറിയാമായിരുന്നു.അവനെ തനിച്ചു വളര്‍ത്താനുള്ള അച്ഛന്റെ കഷ്ടപ്പാടുകളും അസുഖത്തിലുള്ള അവശതയും കണ്ട് അവന് വല്ലാത്ത സങ്കടമായിരുന്നു.അപ്പോഴും അച്ഛന്‍ വരച്ചു കൊടുത്ത അമ്മച്ചിത്രത്തിന്റെ ചാരുതയില്‍ അവന്‍ പ്രതീക്ഷയോടെ നോക്കിയിരുന്നു.

അന്നവന്‍ കോളേജില്‍ നിന്ന് വരുമ്പോള്‍ വീടിനകത്ത് നിന്നും അച്ഛന്റെ തളര്‍ന്ന ശബ്ദം.

മോനൊന്നുമറിയില്ല.. ഓരോ പ്രഭാതത്തിലും നീ  എന്നു വരുമെന്ന ചോദ്യം ചോദിച്ചാണ് അവനുണരുക..

മാപ്പ് യാചിക്കാന്‍ പോലും അര്‍ഹതയില്ലാത്ത പാപിയാണ് ഞാന്‍..

ചേട്ടനോടും എന്റെ പൊന്നുമോനോടും ചതി ചെയ്തവള്‍.. എന്നെ വെറുക്കാതിരിക്കാന്‍ എങ്ങനെയാവുന്നു.. ഈ സ്‌നേമാണ് എന്റെ പാപത്തിനുള്ള ഏറ്റവും വലിയ ശിക്ഷ... '

അവന്‍ അകത്തേക്ക് കയറി അച്ഛന്റെ കാല്‍ച്ചുവട്ടിലിരിക്കുന്ന ക്ഷീണിച്ച സ്ത്രീരൂപത്തെ നോക്കി. 

പിന്നെ,

അച്ഛന്റെ ശാന്തമായ മുഖവും