
ചെമ്മനാടൻ
....................
വയോ ജന്മം.
.......... ...........
നരച്ചും , മുടി കൊഴിഞ്ഞും
കേൾവിയൊട്ടില്ലാതെയും
കാഴ്ച തീരെ കാണാതെയും
ദന്തനിരകളൊക്കെ പൊഴിഞ്ഞും
ഊന്നു വടിയൊന്നിൽ താങ്ങിയും
ചർമ്മം ചുളിഞ്ഞുണങ്ങിയും
ഓർമ്മകൾ കെട്ടടങ്ങിയും വരും
ആയുസ്സാന്ത്യം വയോ ജന്മം
പൊറുക്കാം , ഒതുങ്ങിക്കഴിഞ്ഞിടാം
വിട്ടയയ്ക്കരുതീ ജന്മഗേഹത്തിൽ നിന്നും
വൃദ്ധ സദനത്തിലേക്കൊരിക്കലും.
..............
2. വേരിറക്കം.
.....................
ഇലകൾ എത്രത്തോളം
പൊഴിഞ്ഞാലും
കരുത്തോടെ, കരുതലോടെ
കാത്തു കൊള്ളുന്ന
വേരുകളോട് മാമരങ്ങൾക്ക്
പൂർണ്ണ വിശ്വാസമാണ്.
അതിനാലാകാം ഇളക്കമുള്ള
മണ്ണു തേടി , വേരുകൾ
ആഴം തേടുന്നത്.
...............