പ്രണയ ശീലുകള്‍

ജീവിതത്തിലേയ്ക്കുള്ള തുറന്ന വാതിലാണ് പ്രണയം ...

പ്രണയ ശീലുകള്‍

കവിത

കയ്യമ്മു കോട്ടപ്പടി

മുട്ടി വിളിക്കുമ്പോള്‍

ആനന്ദം പകരുന്ന

ഹൃദയ താളമാണ്

പ്രണയം 

കതകില്‍ മറവില്‍

ഒളിഞ്ഞിരിപ്പുള്ള

പൂമുഖമാണ്

പ്രണയം

പുഞ്ചിരിയില്‍ നിറയുന്ന

പ്രണയത്തിന്‍ ശിലുകള്‍

നെഞ്ചില്‍ നിറയുന്നതാവണം

പ്രണയം 

അകലേക്ക് മായുമ്പോള്‍

മിഴിയിലെ തെളിനീരില്‍

തുള്ളിയായ് നിറയുന്നതാവണം

പ്രണയം

വഴിയില്‍ തെളിയുന്ന

പുല്‍ച്ചെടി പൂക്കളുടെ

ചുംബനച്ചൂരാവണം

പ്രണയം 

ജീവിതം എന്നാല്‍

പ്രണയം മാത്രമല്ല

എന്നാല്‍ അത്

ജീവിതത്തിലേയ്ക്കുള്ള

തുറന്ന വാതിലാണ്

പ്രണയം ...