കണ്ണിമാങ്ങ

രാജൻ കിണറ്റിങ്കര

....................................................................
നല്ല ചുണയുണ്ടായിരുന്നു
ഉശിരും പുളിക്കും
ഒട്ടും കുറവില്ല

തണ്ടും തടിയുമുള്ള
ഒരു രക്ഷകന്റെ
കൈപിടിച്ചാണ് നിന്നത്
ഒരിക്കലും
ഒറ്റയ്ക്കായിരുന്നില്ല
ഉയരങ്ങളിലാണെന്ന
കുറച്ചൊരു അഹന്തയും
മനസ്സിൽ ഉണ്ടായിരുന്നു
എന്നിട്ടും
ഏറ്റവും കൂടുതൽ
കല്ലേറ് കൊണ്ടത്
കണ്ണിമാങ്ങകളാണ്
ഭീരുക്കളും
അശക്തരും മാത്രമല്ല
എപ്പോഴും
തോൽപ്പിക്കപ്പെട്ടിട്ടുള്ളത്


