അല്ല പിന്നെ !!! (ആക്ഷേപഹാസ്യ രൂപകം)
രാജൻ കിണറ്റിങ്കര - ആക്ഷേപഹാസ്യ രൂപകം

രാജൻ കിണറ്റിങ്കര

സുഹാസിനി: എന്താ ചേട്ടാ ഈ ലോക കേരള സഭ ?
ശശി.. ലോകം , കേരളം, സഭ ഇതിൽ ഏതിന്റെ അർത്ഥമാണ് നിനക്കറിയാത്തത് ?
സുഹാസിനി : ഹാർട്ട് അറ്റാക്ക് ഹൃദയാക്രമണമല്ലല്ലോ.. കടലാക്രമണം സീ അറ്റാക്ക് അല്ലല്ലോ . സീ സർജ് അല്ലേ. വാക്കും അർത്ഥവും തമ്മിൽ വലിയ ബന്ധമൊന്നുമില്ല.
ശശി.. വ്യവസായികളും സംരഭകരും അടങ്ങുന്ന ലോകത്തിലെ പല കോണുകളിലുള്ള മലയാളികളുടെ കൂട്ടായ്മയാണ് അത്.
സുഹാസിനി : അവരെന്താ ചെയ്യുന്നത് ?
ശശി.. അവർ കേരളത്തിൽ മുതൽ മുടക്കും, വ്യവസായങ്ങൾ തുടങ്ങും. അർഹരും യോഗ്യരുമായ ഒരു പാട് തൊഴിൽ രഹിതർക്ക് ജോലി കിട്ടും
സുഹാസിനി : കുറെ അർഹരല്ലാത്തവർക്കും ജോലിയാകും. കൊടി പിടിക്കാനും പടിക്കൽ കുത്തിയിരിക്കാനും.. അല്ല പിന്നെ !!





