മരണം എൻ ശാന്തി
കവിത -സ്മിത സ്റ്റാന്‍ലി

സ്മിത സ്റ്റാന്‍ലി
............................
വിവേകം ഏറെയുണ്ടെങ്കിലും
വികാരമെന്നെ ഇല്ലാതെയാക്കുന്നു
വിധിയെന്ന് ഞാൻ സ്വയം പഴിക്കുന്നു
വിരഹം എന്നെ തളർത്തുന്നു
വിശ്വാസം ഏറെയുള്ളോൻ ചതിക്കുന്നു
വിലയേറെ നൽകിയതെനിക്കല്ലല്ലോ
വിലയെന്നും ധനത്തിനു തന്നെയല്ലേ
വിട പറയുവാൻ ആശയില്ല പക്ഷെ....
വിധി ഞാൻ സ്വയം തെരഞ്ഞെടുത്തു
വിതുമ്പി പിടയുമെൻ നെഞ്ചകത്തെ
വിങ്ങി കരയുമെൻ നീർ മിഴികളെ
വിധിക്കാൻ പലർ ഉണ്ടാകും,അറിയാം
വിഹ്വലമാം മനസ്സിന് മോചനം നൽകാൻ
വിസ്മൃതിയിൽ മറയട്ടെ ഞാൻ..
വിഡ്ഢിയെന്ന് ലോകം മുദ്ര കുത്തുമ്പോൾ
വിറയലിൽ എൻ പ്രിയർ ഉഴലുമ്പോൾ
വിഷാദം ഉണ്ടെങ്കിൽ പോലും വിട....
വില്പന ചരക്കാവാൻ പ്രണയം എന്തിന്
വിടുതൽ വേണ്ടത് എന്റെ ഹൃദയത്തിന്..
വിട പറയുന്നു പ്രിയരേ.... വിട... വിട
..................................





