'പെരുവഴിയോരത്ത്.(കഥ)
പെട്ടെന്നുണ്ടായ ഒരു നടുക്കത്തില്‍ അയാളുടെ കയ്യില്‍ നിന്ന് വാക്കിങ്ങ് സ്റ്റിക്ക് തറയിലേക്ക് തെറിച്ചു വീണു.ആ ശബ്ദമാണ് വിലാസിനിയെ ഉണര്‍ത്തിയത്.ആ രൂപത്തില്‍ വിജയനെ കണ്ടപ്പോള്‍ അവരുടേയും ഉള്ളൊന്നു വിതുമ്പിപ്പോയി.

മണികണ്ഠന്‍ സി നായര്‍ ,
സായീ ശങ്കര ശാന്തി കേന്ദ്രം,
കാലടി
.........................................
സമയം കാലത്ത് പതിനൊന്ന് മണി കഴിഞ്ഞു.
നഗരത്തിലെ ഉള്ളിലുള്ള ഒരു ആശ്രമത്തിന്റെ ഓള്‍ഡേജ് ഹോമിലേക്ക് ആ സ്ത്രീ സാവധാനം നടന്ന് ചെന്നൂ.ആശ്രമവും ഓള്‍ഡേജ് ഹോമും സ്ഥിതി ചെയ്യുന്ന ഭജനാ ഹാളും കടന്ന് ആളുകള്‍ ഇരിക്കുന്ന റൂമിന്റെ വാതില്‍ക്കലോളം ഒന്ന് എത്തിനോക്കി.ഏകാന്തതകള്‍ ജനിപ്പിക്കുന്ന ആരേയും കാണാതെ അവര്‍ അങ്ങ് ചുറ്റും നോക്കി.ഭജന ഹാളിന്റെ അറ്റത്ത് ഇരിക്കാനുള്ള കസേരയിലേക്ക് നടക്കുബോള്‍ ആണ് ഓഫീസ് സെക്രട്ടറിയായ സ്വാമിയുടെ ശ്രദ്ധയില്‍ പെട്ടത്.
'നമസ്‌തെ',
കസേരകളും, സോഫയും ഇട്ട ഭജനാ റൂമിലേക്ക് അറ്റത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് സ്വാമീ നടന്നു.അങ്ങോട്ട് പതുക്കെ കടന്ന അവരെ നോക്കി സ്വാമി ഒന്ന് വീക്ഷിച്ചു കൊണ്ട് ചോദിച്ചു.
'ആരാണ്. എവിടുന്ന് വരുന്നു?
ഇവിടെ പൊതുവെ സന്ദര്‍ശകര്‍ കുറവാണ്'.
സോഫയിലേക്ക് ഇരുന്ന് കൊണ്ട്
ദുര്‍ബലമായ ശബ്ദത്തില്‍ അതിനുള്ള മറുപടിയെന്നോണം അവര്‍ പറഞ്ഞു.
'കുടിക്കാനിത്തിരി വെള്ളം കിട്ടിയാല്‍ ..?'
'ആവാം അതിനെന്താ....' അപ്പോള്‍ അതിലെ കടന്ന് പോകുന്ന
ഒരു ജോലിക്കാരിയോട് സ്വാമീ വെള്ളത്തിനുളള ആംഗ്യം കാട്ടി.ഭജനാഹാളിലെ ഫേനിന്റെ സ്വിച്ചിട്ടു കൊണ്ട് സ്വാമീ അവര്‍ക്കെതിരെ സോഫായിലിരുന്നു.തണുത്ത കാറ്റ് കിട്ടാനായി അവര്‍ തലയില്‍ മൂടിയ തുണിയെടുത്ത് മടിയില്‍ വെച്ച്,
മേലോട്ടു നോക്കി കണ്ണുകളടച്ച്,എന്തോ ഓര്‍ക്കുകയാണ്.ഒരു നിമിഷം മുഖത്തൊരു വിളറിയ ചിരി വരുത്തി മെല്ലെ പറഞ്ഞു തുടങ്ങി.
'എന്റെ പേര് വിലാസിനി.
എനിക്ക് കാണേണ്ടത് വിജയന്‍ എന്ന ആളെയാണ്. എന്റെ ഒരു പരിചയക്കാരന്‍.
തിരിച്ചറിയാന്‍ എളുപ്പം കഴിയും.മുമ്പേ അസുഖം ബാധിച്ചിരിക്കുന്ന അയാള്‍
വലതു ഭാഗം തളര്‍ന്നിരിക്കുന്നു.അന്വേഷണങ്ങള്‍ക്കൊടുവില്‍ -
ഇവിടെയുണ്ടെന്നറിഞ്ഞു വന്നതാ'.
'ഓ.. മനസ്സിലായി. നമ്മുടെ വിജയന്‍.
വിജയന്റെ ആരാ...?'
'ഞങ്ങള്‍ തമ്മില്‍ അറിയും.കുറേക്കാലം ഒന്നിച്ചു കഴിഞ്ഞിട്ടുണ്ട്.വന്നത്,വെറുതെ ഒന്ന് കാണാന്‍.പറ്റുമെങ്കില്‍',
പിന്നെ ഒന്നും അവര്‍ പറഞ്ഞില്ല.അതു പറയുമ്പോള്‍ അവര്‍ ഏറെ അസ്വസ്ഥപ്പെടുന്നുണ്ട്.വെള്ളവുമായി വന്ന ജോലിക്കാരിയോട് സ്വാമീ പറഞ്ഞു,
'നമ്മുടെ വിജയനെ കാണാന്‍ ഒരാള്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് വരൂ'.
'വിലാസിനിയമ്മാ വിശ്രമിക്കൂ. ഞാനിപ്പം വരാം'.
സ്വാമീ വരാന്തയിലൂടെ അങ്ങോട്ട് ഓഫീസിന്റെ അവിടെക്ക് പോയപ്പോള്‍
വിലാസിനി പ്രതീക്ഷയോടെ ആ വരാന്തയിലേക്ക് നോക്കി ഇരുന്നു.തന്നെ അന്വോഷിക്കുന്നത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയോടെ വിജയന്‍ ഭജനാ ഹാളിന്റെ അവിടെ ക്ക് നോക്കി അവിടെ ഇരിക്കുന്നവരെ നോക്കി.
ഭജനാ ഹാളിന്റെ അറ്റത്തക്ക് കടക്കുമ്പോള്‍വിലാസിനി സോഫയില്‍ ചാരിക്കിടന്ന് മയങ്ങിപ്പോയിരുന്നു.എങ്കിലും വാര്‍ദ്ധ്യക്യത്തിന്റെ ആ ചുളിവുകള്‍ക്കുളളിലും ആ മുഖം വിജയന് തിരിച്ചറിയാന്‍ കഴിഞ്ഞു.പെട്ടെന്നുണ്ടായ ഒരു നടുക്കത്തില്‍ അയാളുടെ കയ്യില്‍ നിന്ന് വാക്കിങ്ങ് സ്റ്റിക്ക് തറയിലേക്ക് തെറിച്ചു വീണു.ആ ശബ്ദമാണ് വിലാസിനിയെ ഉണര്‍ത്തിയത്.ആ രൂപത്തില്‍ വിജയനെ കണ്ടപ്പോള്‍ അവരുടേയും ഉള്ളൊന്നു വിതുമ്പിപ്പോയി.
സോഫയുടെ രണ്ടറ്റത്തുമായി മൗനത്തിന്റെ രണ്ട് വിഗ്രഹങ്ങള്‍ പോലെ
കുറച്ചുനേരം അവര്‍ നിശ്ചലം.വിജയനാണ് മൗനത്തിന്റെ വാതില്‍
ആദ്യം തുറന്നത്.
'വിലാസിനി തന്നെയല്ലെയിത്, ? എത്ര മാറിപ്പോയിരിക്കുന്നു.!'
അയാള്‍ തന്റെ ജീവിതത്തിന്റെ വസന്തകാലങ്ങളിലേക്ക് ഒരു നിമിഷം ആലോചിച്ചു.
തന്റെ വീടല്ലെങ്കിലും ഏതോ വീട്ടില്‍ കിടക്കുന്ന തനിക്ക് അസുഖം കാരണം ഒന്നും സംസാരിക്കാന്‍ പറ്റാതെ പോയതും,ഒരിക്കല്‍ എല്ലാം ഉപേക്ഷിച്ച് അവള്‍ വിദേശത്തേക്ക് പോയതും,പിന്നെ തന്നെ നോക്കാന്‍ ആരുമില്ലാതെ അവളുടെ അമ്മയുടെ പ്രകടനങ്ങള്‍ മാത്രം. പക്ഷെ എല്ലാം മനസ്സില്‍ ഏറ്റ മുറിവുകള്‍ മാത്രം.പരസ്പരം നോക്കുന്ന നാല് കണ്ണുകളിലും ഉണ്ടായിരുന്നത് വരള്‍ച്ച മാത്രമായിരുന്നു.
അവ എങ്ങനെയോ, എന്തൊക്കെയാണ് പരസ്പരം തര്‍ക്കിച്ചതെന്ന് അവ്യക്തവും
അപൂര്‍ണവുമായിരുന്നു.ഒടുവില്‍ വിലാസിനി പോകാനായി എഴുന്നേറ്റു.ആ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞു തുടുത്ത ഒരു തടാകമായി മാറിയിരുന്നു.വിദേശത്ത് പല സ്ഥലങ്ങളിലും അവര്‍ ജോലി നോക്കി കൊണ്ടിരുന്നു.പിന്നീട് അവര്‍ പോയത് യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കായിരുന്നു.കുറെ കാലം അവര്‍ എവിടെയായിരുന്നുവെന്ന് ഒര് രൂപവും കിട്ടിയില്ല.എങ്ങനെയോ താനറിഞ്ഞു യൂറോപ്യന്‍ രാജ്യത്ത് വെച്ച് ഉണ്ടായ ഒരു അപകടം.അതില്‍ പുതിയ ഭര്‍ത്താവ് സ്പോട്ടില്‍ തന്നെ മരിക്കുകയും അവരെ ഒര് കാല് മുറിച്ചു മാറ്റി.എന്നിട്ടും കുറെ കാലം കഴിയേണ്ടി വന്നു ഒന്ന് നടക്കാന്‍.അപ്പോഴെക്കും ഉണ്ടാക്കിയ സമ്പാദ്യമെല്ലാം കഴിഞ്ഞു തുടങ്ങി.
അങ്ങനെ കാലത്തിന്റെ പോകും എല്ലാം കൂടി വന്നപ്പോള്‍ അയാളെ കാണാന്‍ ഇവര്‍ പുറപ്പെട്ടു ഒരു ദിവസം.അപ്പോഴും പനിനീര്‍ പൂക്കളുടെ നേരിയ
ഒരു ഗന്ധം അപ്പോള്‍ വിജയന് അനുഭവപ്പെട്ടു കൊണ്ടിരുന്നു.ഓര്‍മ്മകളിലെ ഒരു വസന്തം പോലെ.
'ഇപ്പോള്‍ നടക്കാന്‍ ബുദ്ധിമുട്ടുണ്ടോ'? വിജയന്‍ ചോദിച്ചു.
'തീരെ വയ്യായിരുന്നു. കുറേ കാലം വെയ്യാതെ കിടന്നു.ഇപ്പോള്‍ കുറവുണ്ട്. ക്ഷീണമാണ് കൂടുതല്‍.ഈ കാലിന് ഭയങ്കര വേദനയാണ്.'.
വിലാസിനി പറഞ്ഞു.
'അമ്മയും പോയി.. ഇനി.... ആകെ ഉണ്ടായിരുന്ന മോളെ വിവാഹം കഴിച്ച് കൊടുത്തു.പക്ഷെ ഞാന്‍ വിചാരിച്ചപ്പോലെ ആയിരുന്നില്ലാ.എനിക്കിപ്പോള്‍ ആരുമില്ലാ...'
അതു കേട്ടിട്ടും വിജയന് ഉള്ളിലൊന്ന് ചിരിച്ചുവെങ്കിലും അരികെ മൗനമായി നിന്നതേയുള്ളൂ.ആ മുഖത്തപ്പോള്‍ പ്രക്ഷുബ്ദമായ കാറ്റും കോളും മിന്നിമറിയുന്നുണ്ട്.ഉളളില്‍ ഉലഞ്ഞാടിയ ഒരു വഞ്ചി കരയിലടുപ്പിക്കാനാവാതെ ഏതോ ചുഴിയിലേക്ക് കറങ്ങുന്നു..പുറത്തേക്ക് നോക്കിനില്‍ക്കുകയല്ലാതെ വിജയന്‍ ഒന്നും പറഞ്ഞില്ല....
ചില ചുഴികള്‍ അങ്ങനെയാണ് എത്ര കാലം കഴിഞ്ഞാലും അതിന് ശാന്തമാകാനാക്കില്ല.സ്വന്തം ഒരു പെണ്‍കുട്ടിയെ വളര്‍ത്തി വലുതാക്കിയ അവള്‍ക്ക് പോലും ഒരു ഉപകാരം ഉണ്ടായില്ലാ എന്ന് താനറിയുന്നു.തനിക്കറിയാമായിരുന്നു ആ കുട്ടി അവള്‍ക്കും അങ്ങനെ വരൂ. അത് പാരമ്പര്യം മാത്രം.
ആശ്രമത്തിന്റെ ഓള്‍ഡേജ് ഹോമിന്റെ ഗെയ്റ്റിലൂടെ പുറത്തേക്ക് ഒരു രൂപം
അകന്നകന്ന് ഒരു വെളുത്ത പൊട്ടുപോലെ അലിഞ്ഞലിഞ്ഞില്ലാതാകുന്നത് വിജയന്‍ നിര്‍വികാരതയോടെ നോക്കിനില്‍ക്കുകയായിരുന്നു.




