ചിത്രം

ഉവൈസ് ആക്കോട്

ചിത്രം

ഇരുട്ടിൻ്റെ അന്ധകാരം
തളം കെട്ടി നിൽക്കുന്ന
മുറിയിൽ അയാളുടെ
നിഴൽ പതിഞ്ഞു

പഴകിയ ജനൽപ്പാളികൾ
മെല്ലെ തുറന്നതും,
പുറത്തു കാത്തുനിന്ന വെളിച്ചം
ഒരു വസന്തം പോലെ
മുറിയിലേക്ക് കയറാൻ
ഇമ്പം കൂട്ടി

അന്ധകാരത്തെ കീറി മുറിച്ച് സൂര്യരശ്മികൾ
മുറിയിലെ ചിത്രങ്ങൾക്ക്
ചായം പൂശി

നിറങ്ങളുടെ ശോഭയിൽ
അയാളുടെ ചിന്ത
ഒരു പുതുയുഗത്തിനായി
പിറവി കൊണ്ടു.

നിർജവമായ ഹൃദയം
ജീവിതത്തിൻ്റെ പ്രതീക്ഷകളെ
ആവാഹിക്കുന്നതായി
അയാൾക്കനുഭവപ്പെട്ടു

വർണ്ണ ചിത്രങ്ങൾ
ജീവനുള്ള പറവകളായ്
പ്രതീക്ഷയുടെ പുതു നാമ്പുകൾ തേടി
പറന്നകന്നു

..............................
രചന: ഉവൈസ് ആക്കോട്

വെറുതെ ഒരു ആലാപനം | VERUTHE ORU ALAPANAM ASHALATHA | SINGER

പാട്ട് കാണുന്നതിനായി ചിത്രത്തില്‍ ലിങ്ക് ചെയ്യുക