വൃദ്ധ സ്വര്‍ഗം

രചന: മാജിദ മഹ്‌മൂദ് - ഒരിക്കലും മടുക്കാത്ത ആയുസ്സിന് വേണ്ടി അയാള്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേ ഇരുന്നു.മരിക്കുവോളം, ഈ വിറയാര്‍ന്ന കൈകളില്‍ വെച്ച് ചുടുശ്വാസമായാവളെ സംരകഷിക്കുന്നതിന് വേണ്ടി,മാരോടാണച്ച് നെഞ്ചിലെ ഓരോ ശ്വാസകാണികകളും നല്‍കി അവളെ അണിയിച്ചൊരുക്കണം,

വൃദ്ധ സ്വര്‍ഗം

രചന:   മാജിദ മഹ്‌മൂദ്

.................................................................

തന്റെ പ്രാണന്റെ പ്രാണനായ പൂക്കുടയില്‍ നിന്നും കൊഴിഞ്ഞിട്ടും താഴെ ഭൂമിയിലേക്ക് ചെന്ന് പതിക്കാന്‍ മനസ്സില്ലാതെ ആ മരത്തിന്റെ ചില്ലകളിലെവിടെയോ അള്ളിപിടിച്ചിരിക്കുന്ന ആ കുഞ്ഞുപൂവിനെ നോക്കി അയാളൊന്ന് മന്ദഹസിച്ചു.

ചിരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.

പിന്നെ മെല്ലെ കൈകള്‍ നീട്ടി,പെട്ടെന്ന് കൈകള്‍ തിരികെ എടുത്തു.

ഇപ്പോ അയാള്‍ ചിരിച്ചു.

അയാളെ കുറിച്ചോര്‍ത്താല്‍ അയാള്‍ക്ക് ചിരി നിര്‍ത്താനാവില്ല.

ചെടികള്‍ക്കും പൂക്കള്‍ക്കും ഇടയില്‍ നെഞ്ച് വിരിച്ചിരിക്കുന്ന ആ ബെഞ്ചില്‍ ഇരുന്ന് അയാള്‍ താഴെ ഭൂമിയുടെ അടിത്തട്ടിലേക് നോക്കി,ഇടയ്ക്കിടെ മാനത്തേക്കും

അവിടെ നിന്നെല്ലാം ഓടിയും പാറിപ്പറന്നും എന്നിലേക്ക് അടുത്ത് വരുന്ന തന്റെ പിഞ്ചോമനകളെ സ്വീകരിക്കാന്‍ കൈകള്‍ നീട്ടി നില്കും

താഴെ നിന്നും വാരിയെടുത്തു മാനത്തേക്ക് ഉയര്‍ത്തി നോക്കും.

അപ്പൊ അവരാ കൈകളില്‍ നിന്നും ഉയര്‍ന്നു മനത്തൂടെ പറക്കും.

ഉയര്‍ന്ന്... ഉയര്‍ന്ന്..... ദൂരെ..... അപ്പോ അയാള്‍ വല്ലാത്ത ആത്മ നിര്‍വൃതിയോടെ പുഞ്ചിരിക്കും,പിന്നെ ആഹ്ലാദിച്ചുല്ലസിക്കും.

കണ്ടു നില്കുന്നവരോടെല്ലാം തന്റെ വലിയ മക്കളെ കുറിച്ച് പറഞ്ഞു.

അഹങ്കാരിയായി,അഭിമാനിയും,

ശേഷം തനിക്കായി കാത്തിരിക്കുന്ന മുറിയിലേകയാള്‍ വേഗത്തില്‍ നടന്നു നെടുവീര്‍പ്പോടെ തന്റെ വിരുപ്പില്‍ ഇരുന്നുഅയാള്‍ക് കരയണമായിരുന്നു.

ഹൃദയത്തിനുള്ളിലെ ചാലുകള്‍ കണ്ണീരിനായി വെമ്പുന്നു.

അയാളതിനായി ഓര്‍ത്തെടുത്തു.

ഈ ഇടനെഞ്ചിലൊരു കുളിര്‍ മെത്തയുണ്ടെന്നും മരിക്കുവോളം ഇവിടമാണെന്റെ സ്വര്‍ഗം എന്നുരയാടിയവള്‍.അവസാന ശ്വാസം വരെ എനിക്കാ സംരക്ഷണ വലയത്തില്‍ ഇരുന്ന് കൊള്ളണം എന്ന് പറഞ്ഞ് കൊഞ്ചിയവളെ,എന്നെക്കാള്‍ അവളില്‍ അവകാശിയായവര്‍  കൊണ്ട് പോയി.ഞാന്‍ അവളില്‍ നല്‍കിയ അവളുടെ അവകാശികള്‍,അവള്‍ സഹിച്ച പേറ്റു നോവ് കാരണം അവര്‍ അവളെ ഒരുപാട് സൗകര്യങ്ങളുള്ള നല്ല ശമ്പളക്കാരായ ജോലിക്കാരുള്ള 'സ്വര്‍ഗത്തില്‍ 'ആക്കി, അങ്ങ് ദേവലോകത്തെ സ്വര്‍ഗം വാങ്ങാന്‍ മാത്രം ഉള്ള പണം അവരില്‍ ഉണ്ടായില്ല.

പിതാക്കന്മാര്‍ക്ക് പിന്നെ സൗകര്യങ്ങള്‍ക്കൊന്നും ആഗ്രഹം ഇല്ലാത്തത് കൊണ്ട് പിതാവായ ഞാന്‍ ഇവിടെയും.അയാള്‍ ഒന്നാര്‍ത്തു ചിരിച്ചു,പിന്നെ ആര്‍ത്തു കൊണ്ട് തന്നെ കരഞ്ഞും,ഹൃദയത്തെ സമാധാനപ്പെടുത്തി.

ഒരിക്കലും മടുക്കാത്ത ആയുസ്സിന് വേണ്ടി അയാള്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേ ഇരുന്നു.മരിക്കുവോളം, ഈ വിറയാര്‍ന്ന കൈകളില്‍ വെച്ച് ചുടുശ്വാസമായാവളെ സംരകഷിക്കുന്നതിന് വേണ്ടി,മാരോടാണച്ച് നെഞ്ചിലെ ഓരോ ശ്വാസകാണികകളും നല്‍കി അവളെ അണിയിച്ചൊരുക്കണം,ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും അയാള്‍ ഒരു സ്വപ്‌നകൊട്ടാരം തീര്‍ത്തു,കരിനീല കണ്ണില്‍ വെള്ള പടര്‍ന്നു കയറിയ അയാളുടെ പ്രണാനു വേണ്ടി.