ഇരുളും വെളിച്ചവും.
സ്മിതാ സ്റ്റാന്‍ലി
...............

.......................
കണ്ണു കാണാതെ ചുറ്റും പരതി ഞാൻ
ദുസ്സഹം തന്നെ ഇരുളിൻ കരങ്ങൾ
കാഴ്ചകൾ മങ്ങി എല്ലാം മറയ്ക്കവേ
നെഞ്ചകം തേങ്ങി വെളിച്ചം തിരഞ്ഞു
എങ്കിലും കേവലം നാഴിക താണ്ടവേ
മണ്ണിൽ വെളിച്ചം വിടർന്നുല്ലസിച്ചിടും
ഇത്തിരി കാഴ്ചകൾ ഇല്ലാതെ പോയാലും
ഒത്തിരി സത്യങ്ങൾ ഉള്ളകം കണ്ടിടും
കണ്ടത് കണ്ടില്ല എന്ന് ചൊല്ലുന്നവൻ
കണ്ണിനെ ഹീനമായ് നിന്ദിച്ചതല്ലയോ
ഇരുളിനെ നമ്മൾ ഭയക്കുക വേണ്ട. ഹോ!
ഇരുളും വെളിച്ചമായി മാറിടാം ഭൂമിയിൽ
സത്യം ഒളിപ്പിച്ച ഇരുളിൻ പ്രതികാരം
കള്ളം പറഞ്ഞ വെളിച്ചമായ് സൗഹൃദം
കാണാതെ കണ്ടെന്നു ചൊല്ലുന്ന കാലമേ
നീയും ഇരുട്ടും എനിക്കിന്നൊരു പോലെ
അന്ധന്റെ കാഴ്ചകൾ ഉൾക്കാഴ്ചയാകവേ
ഇരുളും വെളിച്ചവും എല്ലാം ഒരു പോലെ
ഏതാണ് നന്മയെന്നോർത്തു പതറവേ
ലോകം ചിരിക്കുന്നു തോറ്റു പോയ് സത്യമേ




