വരികൾക്കിടയിലൂടെ II
രാജൻ കിണറ്റിങ്കര- ക്രിക്കറ്റ് കായികവിനോദമല്ല, ഒരു നൃത്തരൂപമാണ്. എന്താ, കോഴിക്ക് മൃഗമാകാമെങ്കിൽ ക്രിക്കറ്റിന് നൃത്തരൂപമായിക്കൂടെ.
രാജൻ കിണറ്റിങ്കര
............................................

1) സച്ചിന്റെ കായിക ഇനമേതെന്ന് ചോദ്യം, ഓപ്ഷനിൽ ക്രിക്കറ്റ് ഇല്ലാതെ ഗുജറാത്തിലെ ചോദ്യപേപ്പർ..
# ക്രിക്കറ്റ് കായികവിനോദമല്ല, ഒരു നൃത്തരൂപമാണ്. എന്താ, കോഴിക്ക് മൃഗമാകാമെങ്കിൽ ക്രിക്കറ്റിന് നൃത്തരൂപമായിക്കൂടെ.
2) കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും; കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തും: സുരേന്ദ്രൻ
@ നേതാക്കൾ എത്തിയാൽ സർക്കാർ ഉണ്ടാവില്ല, എം.എൽ.എ. മാർ ഉണ്ടാവണം.
3) തരൂർ നേതൃത്വത്തിൽ വന്നാൽ കോൺഗ്രസ് അടിമുടി മാറും: അനിൽ ആന്റണി.
@ മുടി ചിലപ്പോൾ മാറിയേക്കും.. പക്ഷെ അടി നിൽക്കും തോന്നുന്നില്ല
4) രാജ്യത്ത് 3167 കടുവകൾ, ലോകത്തിനാകെ അഭിമാനം: കടുവ സെൻസസ് പുറത്തിറക്കി പ്രധാനമന്ത്രി
@ എണ്ണം 5000 ആയാൽ സ്വന്തമായി ഒരു ക്ഷേത്രവും വോട്ടവകാശവും കടുവകൾക്ക് കോംപ്ലിമെൻറ് ആയി നൽകാം
5) ബിജെപി നേതാക്കൾ ബിഷപ് ഹൗസുകള്‍ കയറിയിറങ്ങുന്നത് പരിഹാസ്യം: വി.ഡി. സതീശൻ
@ കയറിയിറങ്ങുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ബിഷപ്പ് ഹൗസുകളിൽ ഉടനെ ലിഫ്റ്റ് സൗകര്യം ഉണ്ടാക്കുന്നതാണ്.





