ചെറു കവിതകള്‍
ചെമ്മനാടൻ .

ചെമ്മനാടൻ .
ചുഴിക്കുത്ത്
......................

നിശബ്ദമായ മൗനത്തിൽ
ചില തിരയിളക്കങ്ങളുണ്ട്.
തിരയിളക്കത്തിന്റെ വേലിയേറ്റത്തിൽ
ഉത്തരം നൽകാത്ത
ചോദ്യങ്ങളുടെ ചുഴിയിൽ,
ഉറക്കെ പറയാനാകാത്ത
ഉത്തരങ്ങൾ വീർപ്പുമുട്ടി
നിൽക്കുന്നുണ്ട്.
ബലൂൺ
..................

എന്റെ വലിപ്പം
എനിക്കു മനസ്സിലായത്
ഊതി വീർപ്പിച്ചപ്പോഴാണ്.
എന്റെ ശേഷി ഞാനറിഞ്ഞത്
പൊട്ടിത്തെറിച്ചപ്പോഴാണ്.
.......................................






