അനാഥ (കവിത)

നിത്യാലക്ഷ്മി എല്‍

അനാഥ (കവിത)

നിത്യാലക്ഷ്മി എല്‍

-------------------

എനിക്കൊരു

സ്ഥലമില്ല,

ഇടമില്ല,

വീടില്ല!

ഞാനൊരു പാവം അനാഥ!

ഒരു നിമിഷത്തില്‍

ജനിച്ച വീട്ടില്‍ നിന്നിറങ്ങുന്നു,

അടുത്ത നിമിഷം

അതേതോ അന്യഗൃഹം,

അവരെന്റെ വരവില്‍

വിരുന്നൊരുക്കി,

തിരിച്ച് പോക്കിന്

വഴിയൊരുക്കുന്നു!

കൈ പിടിച്ചവന്‍,

പറഞ്ഞു വിടുമ്പോള്‍ പോകണം;

അവന്റെ വീട്ടില്‍ ഇടമില്ല,

അത് അവന്റെ വീടല്ലേ!

എനിക്ക് വീടില്ല,

ഇടമില്ല,

സ്ഥലമില്ല.

ദിക്കറിയാതെ ചെന്നു കേറി,

അതിഥിയായി ഭിക്ഷ വാങ്ങണം,

കഴിക്കണം, ഉറങ്ങണം!

അനാഥയ്ക്ക് ഇതൊക്കെ മതി!

തിരിച്ച് അവന്‍ വിളിച്ചാല്‍,

പോകണം!

ചിരിക്കണം!

മറക്കണം!

ഞാനൊരു അനാഥയല്ലേ;

സ്‌നേഹം വച്ചു നീട്ടുമ്പോള്‍,

തൊഴുത് വാങ്ങണം!

ഞാനൊരു അനാഥ;

ആ അനാഥയ്ക്ക് പേര്

സ്ത്രീയെന്നും!

പരസ്യങ്ങള്‍ക്കും രചനകള്‍ പ്രസിദ്ധീകരിക്കാനും ബന്ധപ്പെടുക:

Phon: 8157000888, E- mail - helloashachechi@gmail.com