ഗസല്‍ പൂക്കള്‍
രചന: കരിം എടക്കര നിഴലും നിലാവും നീശീഥിനിയും ചേര്‍ന്നു പ്രണയപൂക്കളം തീര്‍ത്തിടുന്നു
കവിത
രചന: കരിം എടക്കര
ധ്രുപദില്‍ വിരിയുന്ന ഗസല്‍ പൂക്കളായി രാവില്‍
നിറയുന്നു നിയെന്ന പ്രണയം
ഇരവിലെന്‍ ഏകാന്ത ശയ്യയില്‍ വിരിയുന്നു
പ്രിയമൂറും ഖയാലായി നീയും
തളിരിട്ടൊരനുരാഗ മാലയും കോര്‍ത്തു
ഞാന്‍ മെഹ്ബൂബാ നിന്നെ കാത്തിരിപ്പൂ
നിഴലും നിലാവും നീശീഥിനിയും ചേര്‍ന്നു
പ്രണയപൂക്കളം തീര്‍ത്തിടുന്നു
നീയെന്റെ പാതിയായ് മറുപാതിയായ് ഞാനും
ചേരുമെന്നാരോ ഖിത്താബിലോതി
ഉയിരുള്ള കാലം ഇഷ്‌ക്കിന്‍ ബഹറില്‍
നീന്തി തുടിക്കാം ഒന്നായി നാം
അരുമയാം നെറ്റിയില്‍ ചാര്‍ത്തിടാം അധരത്താല്‍
സ്‌നേഹാര്‍ദ്രമാകും മുദ്രകള്‍ ഞാന്‍
ഉള്ളിന്റെയുള്ളിലെ മോഹമാം
ദളമാകെ ഇതളൂര്‍ന്നു വീഴുന്നു രാവില്‍
കരളിതള്‍ തേടിയ മധുമാസമൊന്നാകെ
അരികിലെത്തീടുവാന്‍ ഞാന്‍ കൊതിച്ചു
സാരംഗിയില്‍ മീട്ടും ശ്രുതിയാണ് നീയെങ്കില്‍
താളമായ് രാഗമായ് ഞാനലിയും
രചനകള്‍ അയക്കാനുള്ള വിലാസം : helloashachechi@gmail.com
whatsapp: +91 80758 86342



