വരികൾക്കിടയിലൂടെ
രാജൻ കിണറ്റിങ്കര

രാജൻ കിണറ്റിങ്കര
.........................................................
( അനിൽ ആന്റണി സ്പെഷ്യൽ )

1) അനിൽ ആന്റണി ബി ജെ പി യിൽ ചേർന്നു.
@ കാര്യം കഴിഞ്ഞാൽ പാർട്ടിയിൽ A NIL ആകാതിരിക്കട്ടെ
2) താൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തിയാണ് അച്ഛനെന്ന് അനിൽ
@ അച്ഛന്റെ മൗനമാണ് എന്നെ കൂടുതൽ ആകർഷിച്ചത്
3) അനിൽ പോയതു കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് വി.ഡി.സതീശൻ
@ ഇതിൽക്കൂടുതൽ ഒന്നും എന്നാണ് ഉദ്ദേശിച്ചത്
4) ഒരു സാധാരണ പ്രവർത്തകനായാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്ന് അനിൽ ആന്റണി
@ പറഞ്ഞത് നന്നായി, ജനം പ്രധാനമന്ത്രിയായിട്ടാണ് എന്ന് തെറ്റിധരിച്ചേനെ.
5) താൻ അച്ഛനൊപ്പം കോൺഗ്രസിൽ തന്നെ എന്ന് ആന്റണിയുടെ ഇളയ പുത്രൻ അജിത് ആന്റണി .
@ അച്ഛന്റെ സ്പന്ദനം കോൺഗ്രസിലെന്ന് തിരിച്ചറിഞ്ഞ മകൻ.



