ഓര്‍മ്മകളില്‍ അമ്മ

സംഭാഷണം ഇങ്ങനെയാണെങ്കിലും അവസാനം അമ്മ മക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് വേഷഭൂഷാദികള്‍ അണിയുന്നു.- സുജ മേപ്പാടി

ഓര്‍മ്മകളില്‍ അമ്മ

സുജ മേപ്പാടി        

...................................................

ഇത് ഇത്രേം കയറ്റി ഉടുക്കുന്നതെന്തിനാ?ഇങ്ങനെ മുക്കാല്‍ സാരി ഉടുത്താ ഞാന്‍ കൂടെ വരില്ല്യട്ടോ...'                           

'വേണ്ട..... ഞാന്‍  തനിച്ച് പൊയ്‌ക്കോളാം............. '

                                                    

'സാരിത്തുമ്പ്  ഞൊറിഞ്ഞിട്ട് ഒരു പിന്ന് കുത്ത്യാ പോരേ?

'അതൊന്നും വേണ്ട...ഇപ്പോ ഇങ്ങനെ മതി....'

  'എപ്പഴും  ഈ കറുത്ത കുപ്പായം മാത്രേ ഇടാന്‍ ഉള്ളോ?

'കറുപ്പാകുമ്പോ എല്ലാ സാരിക്കും ചേരും....

'മുഖത്ത് ഇത്തിരി പൗഡര്‍ ഇട്ടൂടെ?'     .                                                                  

'നെനക്ക് അറിഞ്ഞൂടെ ഞാന്‍ അതൊന്നും ഇടാറില്ല്യാന്ന്......'                                        

ആ മുടിയിങ്ങനെ കെട്ടാതെ ഒന്ന് അഴിച്ചു ഇട്ടാല്‍ നല്ല ഭംഗി ഉണ്ടാവും                                         

ഓ.... ഇനി പോകുമ്പോള്‍ ചെയ്യാം....                                     . '                                                              

'ന്നാ  പിന്നേ....ആ ചെരിപ്പ് എങ്കിലും  ഒന്ന് മാറ്റിക്കൂടെ?  '                                        

'നെനക്ക് ഇപ്പോ എന്താ വേണ്ടേ?കൂടെ വരാന്‍ ഞാന്‍ ചന്തം പോരാന്നുണ്ടോ?                                                                                                  

സംഭാഷണം ഇങ്ങനെയാണെങ്കിലും അവസാനം അമ്മ മക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് വേഷഭൂഷാദികള്‍ അണിയുന്നു.അവിടെയും അമ്മ അമ്മയാകുന്നു.ഓര്‍മ്മകളില്‍ അമ്മ നിറയുന്നു.എന്റെ കണ്‍കോണുകള്‍  ഈറനണിയുന്നു.