അല്ല പിന്നെ !! II
രാജൻ കിണറ്റിങ്കര : സുഹാസിനി : എങ്കിൽ സ്റ്റാറ്റസും കഴിഞ്ഞ വർഷം അമ്മാമന്റെ മകളുടെ കല്യാണ സദ്യയുടെ ഇടാം. എന്റെ മോബൈലിൽ ഉണ്ട് .. സദ്യകൾക്കും മരണമില്ല...അല്ല പിന്നെ !!
രാജൻ കിണറ്റിങ്കര

സുഹാസിനി : ദേ, വിഷുവായിട്ടെങ്കിലും അടുക്കളയിൽ നിങ്ങടെ ഒരു കൈ സഹായം വേണം.
ശശി : എടീ, ഗുഡ് മോണിങ്ങും വിഷു ആശംസയും കാൽ ഭാഗം പോലും ആയില്ല.
സുഹാസിനി : പുലർച്ചെ 3 മണിക്ക് തുടങ്ങിയിട്ട് ഇതു വരെ കഴിഞ്ഞില്ലേ ?
ശശി : മഹാരാഷ്ട്രയിലെ രണ്ട് ജില്ലകൾ മാത്രമേ കഴിഞ്ഞുള്ളു .. മുംബൈ, ഗൾഫ് , കേരളം ഇനിയും ബാക്കിയാ .
സുഹാസിനി : വിഷുവായിട്ടെങ്കിലും നിങ്ങൾക്ക് ആളുകളെ ദ്രോഹിക്കാതിരുന്നു കൂടെ?
ശശി : നിനക്കറിയോ, പണ്ടൊക്കെ വിഷുവിനും ഓണത്തിനും ആണുങ്ങൾ അങ്ങാടിയിൽ തായം കളിക്കാനും ചീട്ട് കളിക്കാനും പോകും.. അടുക്കളയിലൊന്നും അവർ കയറില്ല.
സുഹാസിനി : ഹാ, അന്ന് മുച്ചീട്ട് കളിച്ച് നടന്നവരൊക്കെ ഇപ്പോൾ കവികളായില്ലേ.
ശശി : നീ വേഗം പണികൾ നോക്ക്, സ്റ്റാറ്റസ് ഇടാനുള്ളതാ.
സുഹാസിനി : ദേ അടുക്കളയിൽ വന്നില്ലെങ്കിൽ വലിയ സദ്യയൊന്നും പ്രതീക്ഷിക്കണ്ട .
ശശി : ഞാനിവിടെ കഴിഞ്ഞ വർഷം വിഷുവിന് എഴുതിയ കവിത തപ്പി കൊണ്ടിരിക്കാ.. അതിനിടയിലാ നിന്റെയൊരു ....??
സുഹാസിനി : ആഹാ , അതിതുവരെ കേടു വന്നില്ലേ.. കവിത ഫ്രിഡ്ജിൽ വച്ചിരുന്നുവോ ?
ശശി : എടീ, കവിതകൾക്ക് മരണമില്ല, നീ കേട്ടിട്ടില്ലേ.
സുഹാസിനി : എങ്കിൽ സ്റ്റാറ്റസും കഴിഞ്ഞ വർഷം അമ്മാമന്റെ മകളുടെ കല്യാണ സദ്യയുടെ ഇടാം. എന്റെ മോബൈലിൽ ഉണ്ട് .. സദ്യകൾക്കും മരണമില്ല...അല്ല പിന്നെ !!




