അല്ല പിന്നെ !!!(ആക്ഷേപഹാസ്യ രൂപകം)

അല്ല പിന്നെ !!!(ആക്ഷേപഹാസ്യ രൂപകം)

രാജൻ കിണറ്റിങ്കര

ശശി:  നീയിത് വായിച്ചോ?  അറബിക്കടലിൽ ബിപോർ ജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടുവത്രെ, കേരളത്തിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകും.

സുഹാസിനി:  ഓ,  അതത്ര വലിയ പ്രശ്നമൊന്നും ഉണ്ടാക്കില്ല

ശശി:  അത് നിനക്കെങ്ങനെ അറിയാം. 

സുഹാസിനി: പേര് കേട്ടാൽ അറിഞ്ഞൂടെ ?

ശശി:  പേരിനെന്താ പ്രശ്നം.

സുഹാസിനി: കത്രിന, ഓഖി, മോഖ ഇതുപോലെ സ്ത്രീകളുടെ പേരുകളല്ലേ  സാധാരണ ചുഴലിക്കാറ്റിന് ഉണ്ടാകുക.  ബിപോർ ജോയ്, ഇതൊരു ആണിന്റെ പേരല്ലേ, വെറുതെ പേടിപ്പിക്കേ ഉള്ളൂ, പാവാ..  അല്ല പിന്നെ !!!