അല്ലാപിന്നെ
ഹാസ്യരൂപകം - രാജന് കിണറ്റിന്‍കര


രാജൻ കിണറ്റിങ്കര
...........................................................................

ശശി: ദേ, ഇത്തവണ വിഷുക്കണി ഞാൻ ഒരുക്കിക്കൊള്ളാം
സുഹാസിനി: അതെന്താ, എല്ലാവർഷവും ഞാനല്ലേ ഇത് ചെയ്യുന്നത്
ശശി: നിന്റെ കണി കണ്ടിട്ടാ മൂന്നുവർഷം കണി തന്നെ ഇല്ലാതെ പോയത്.
സുഹാസിനി: ഓ, അമേരിക്കയിലും ചൈനയിലും ഒക്കെ ആളുകൾ കണി കണ്ടിട്ടല്ലേ?
ശശി: ഈ കണി എന്ന് പറഞ്ഞാൽ കുറെ കൊന്നപ്പൂവും വെള്ളരിക്കയും ചക്കയും മാങ്ങയും ഒക്കെ കൂട്ടി വയ്ക്കലല്ല, അതിനൊക്കെ കണക്കുണ്ട്, സ്ഥാനമുണ്ട്
സുഹാസിനി: ഹേ, പിന്നെ.... അതൊക്കെ പണ്ട്, ഇപ്പോൾ കാണാൻ ഭംഗിവേണം അത്ര തന്നെ.
ശശി: പണ്ടല്ല, ഇപ്പോഴും അങ്ങനെ തന്നെയാണ്
സുഹാസിനി: പണ്ട് കവിതക്ക് ചില ചിട്ടവട്ടങ്ങളും വൃത്തവും ഒക്കെ ഉണ്ടായിരുന്നല്ലോ, ഇപ്പോൾ അങ്ങനെയാണോ?
ശശി: കവിതപോലെയാണോ വിഷുക്കണി
സുഹാസിനി: നിങ്ങടെ കവിതയും കണിയും ഒരുപോലെതന്നെ. രണ്ടും അരമണിക്കൂർ നേരത്തേക്കേ ഉള്ളു.
ശശി: ഞാൻ വാങ്ങിയ കണിവെള്ളരിക്ക വലുപ്പം കൂടി എന്ന് പറഞ്ഞ് നീ പോയി വാങ്ങികൊണ്ടുവന്നത് അതിലും വലുതാണല്ലോ.
സുഹാസിനി: ഓ അതൊക്കെ സംഭവിക്കും. ആയിരം വലിയ നോട്ടാണെന്ന് പറഞ്ഞ് നിരോധിച്ചിട്ട് സർക്കാർ ഇറക്കിയത് അതിലും വലിയ രണ്ടായിരത്തിന്റെ നോട്ടല്ലേ, അല്ല പിന്നെ !!!





