കാറ്റിനൊത്ത്....(കവിത)

ഹരിത പണിക്കർ

കാറ്റിനൊത്ത്....(കവിത)

ഹരിത പണിക്കർ

....................................
ജീവിതം,
നാലരികുമൊതുക്കി
കാറ്റിലാടി പറക്കുമൊരു-
തൂവാല പോലെ....

നൂലു പൊട്ടാതുലഞ്ഞും
ചാഞ്ഞും ചരിഞ്ഞും..
കാറ്റിലാടി പറക്കുമൊരു-
തൂവാല പോലെ....

കടിഞ്ഞാണേല്പിച്ച
കൈകൾക്ക് നോവാതെ 
മിഴിയേതും നനയാതെ
കാറ്റിലാടി പറക്കുമൊരു-
തൂവാല പോലെ....

മറുവാക്കു മൂളാതെ, 
പുഞ്ചിരി മറയാതെ, 
പാദം തളരാതെ
കാറ്റിലാടി പറക്കുമൊരു-
തൂവാല പോലെ....

മഴയിലും വഴുക്കാതെ, 
വേനലിൽ വാടാതെ, 
മണിമരുത് നീല -
മയിൽപ്പീലി പോലെ...
കാറ്റിലാടി പറക്കുമൊരു-
തൂവാല......