അല്ല പിന്നെ !!

അല്ല പിന്നെ !!

രാജൻ കിണറ്റിങ്കര

സുഹാസിനി : രാവിലെ തന്നെ ഫോണിലിരിക്കാതെ അടുക്കളയിൽ ഒന്ന് സഹായിക്കണം.

ശശി.. ഇന്ന് ഞാൻ ബിസിയാ. തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നവസാനിക്കാണ്.  വോട്ട് ചെയ്യാൻ എല്ലാവരോടും വിളിച്ച് പറയാ.

സുഹാസിനി :  ഇപ്പോൾ ഏത് ഇലക്ഷൻ? ഞാനൊന്നും പത്രത്തിൽ കണ്ടില്ലല്ലോ

ശശി : എടീ, ഞങ്ങടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ അഡ്മിൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്, ഞാൻ മത്സരിക്കുന്നുണ്ട്.

സുഹാസിനി :  ഇതിനെന്തിന് ഇലക്ഷൻ . ചില ഗ്രൂപ്പിലൊക്കെ മെംബർമാർ മൊത്തം അഡ്മിൻ ആണ്

ശശി...  നീ വിചാരിക്കും പോലെയല്ല. തെരഞ്ഞെടുക്കപ്പെട്ട അഡ്മിൻമാരെ "മാവ"  വിദേശത്ത് ട്രെയിനിങ്ങിനയക്കും

സുഹാസിനി :  മാവയോ ?  അതാര് ?

ശശി : ഓ, ഒന്നും അറിയില്ല.  മലയാളി വാട്സ് ആപ്പ് അസോസിയേഷൻ, മാവ !!

സുഹാസിനി : ആഴ്ചയിൽ രണ്ട് ദിവസം ഭർത്താക്കൻമാർ അടുക്കളപ്പണി ചെയ്യണം എന്നാ ഞങ്ങടെ സംഘടന വാവയുടെ തീരുമാനം.

ശശി :   വാവയോ ? അതേത്  സംഘടന?

സുഹാസിനി :  . വാട്സ് ആപ്പ് വൈഫ്സ്  അസോസിയേഷൻ " വാവ "'.. അല്ല പിന്നെ !!