ഇന്ത്യയിലെ പ്രായം കുറഞ്ഞ അവയവ ദാതാവായ ദേവനന്ദ പ്രതീഷിനെ വനിതാ ദിനത്തില്‍ ആദരിച്ച് രാജഗിരി ഹോസ്പിറ്റല്‍

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ദേവനന്ദ പ്രതീഷായിരുന്നു രാജഗിരി ആശുപത്രിയിൽ നടന്ന വനിതാ ദിനത്തിലെ താരം. മാർച്ച് 14ന് ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷയ്ക്ക് വേണ്ടിയുളള ഒരുക്കങ്ങൾക്കിടയിലാണ് വനിതാ ദിനത്തിൽ രാജഗിരി ഒരുക്കിയ ആദരവ് ഏറ്റുവാങ്ങാൻ ദേവനന്ദ എത്തിയത്. പ്രശസ്ത റേഡിയോ അവതാരകരായ ആശാലതയും, ബാലകൃഷ്ണൻ പെരിയയും ചേർന്ന് ദേവനന്ദയ്ക്ക് ഉപഹാരം സമ്മാനിച്ചു.

ദേവനന്ദയിൽ നിന്നും പ്രചോദനമുൾക്കൊളളാൻ എല്ലാ വനിതകൾക്കും കഴിയണമെന്ന് ചടങ്ങിൽ സംസാരിച്ച ആശാലത പറഞ്ഞു.

ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ആൻഡ് സിഇഒ ഫാ.ജോൺസൺ വാഴപ്പിളളി സിഎംഐ, നഴ്സിംഗ് ആൻഡ് ഓർഗനൈസേഷണൽ എക്സലൻസ് ഡയറക്ടർ എലിസബത്ത് ഡേവിഡ്, ഹ്യൂമൻ റിസോഴ്സ് മാനേജർ ശ്രുതി ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.

നവീനതയും സാങ്കേതിക വിദ്യയും ലിംഗസമത്വത്തിന് എന്ന സന്ദേശമുണർത്തി വനിതാ ജീവനക്കാർ നടത്തിയ ഫ്ലാഷ് മോബ് ആശുപത്രിയിൽ എത്തിയ സന്ദർശകർക്കും നവ്യാനുഭവമായി.